Last Updated:
ഭർത്താവിന്റെ മരണശേഷം ജീവിത മാർഗ്ഗത്തിനായി പ്രാദേശിക അക്കാദമിയിൽ പാചകക്കാരിയായി ജോലി ചെയ്യുന്ന ഈ 47കാരി, സാരിയുടുത്ത് ചെരുപ്പൂരിപ്പിടിച്ചാണ് 3000 രൂപ സമ്മാനത്തുക നേടാനായി ഓടിയത്
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗൈ സ്വദേശിനിയായ രമാബായ് രൺവീറിന് പ്രാദേശിക സംഘടന സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തൺ വെറുമൊരു മത്സരമായിരുന്നില്ല, മറിച്ച് തന്റെ പെൺമക്കളുടെ ഭാവിക്കായുള്ള പോരാട്ടമായിരുന്നു. മക്കളുടെ പഠനാവശ്യത്തിന് പുസ്തകങ്ങൾ വാങ്ങാനായി 3000 രൂപയുടെ പാരിതോഷികം നേടാൻ റോഡിലൂടെ നഗ്നപാദയായി ഓടിയാണ് ഈ അമ്മ ഒന്നാമതെത്തിയത്.
