Headlines

സ്വര്‍ണം ഇടിഞ്ഞുവീണു; സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞു, ഇനിയും കുറയും? പവന്‍-ഗ്രാം വില | Gold Rates Dropped Today Afternoon In Kerala; Consumers Better Chance, Here Is Latest Pavan-Gram Price


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വലിയ അളവില്‍ കുറഞ്ഞു. രാവിലെ വില താഴ്ന്നതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം 1720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം വിറ്റഴിക്കല്‍ ശക്തമായതാണ് കാരണം. കൂടാതെ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവ് വരാന്‍ തുടങ്ങിയതും വിപണിയിലെ പ്രധാന മാറ്റമാണ്.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 89 ഡോളറിന് താഴേക്ക് എത്തി. ഡോളര്‍ സൂചിക 99.24 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 95.53 ആയി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4586 ഡോളറായി താഴ്ന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്. ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 120240 രൂപയില്‍ എത്തിയ ശേഷമാണ് സ്വര്‍ണം താഴാന്‍ തുടങ്ങിയത്.

gold price kerala august27

സ്വര്‍ണവില ഇന്ന് രാവിലെ

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 14940
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12275
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9555
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 6160

22 കാരറ്റ് സ്വര്‍ണം പവന്‍ വില 119520
18 കാരറ്റ് സ്വര്‍ണം പവന്‍ വില 98200
14 കാരറ്റ് സ്വര്‍ണം പവന്‍ വില 76440
9 കാരറ്റ് സ്വര്‍ണം പവന്‍ വില 49280

സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 14725
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12100
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9420
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 6075

22 കാരറ്റ് സ്വര്‍ണം പവന്‍ വില 117800
18 കാരറ്റ് സ്വര്‍ണം പവന്‍ വില 96800
14 കാരറ്റ് സ്വര്‍ണം പവന്‍ വില 75360
9 കാരറ്റ് സ്വര്‍ണം പവന്‍ വില 48600

ഇന്ന് രാവിലെ ഒരു ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപയും പവന് 1720 രൂപയും കുറഞ്ഞു. വെള്ളിയുടെ ഗ്രാം വില 260 രൂപയില്‍ തുടരുകയാണ്. ഇതേ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയും. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 15 ശതമാനമാണ് നികുകി. ഇത് കുറച്ചാല്‍ സ്വര്‍ണവിലയിലും കുറവ് വരും.



Source link

Leave a Reply

Your email address will not be published. Required fields are marked *