Headlines

വന്ദേഭാരത് ചതിച്ചു; ബെംഗളൂരു സര്‍വീസ് വളരെ വൈകി, കെഎസ്ആര്‍ടിസി സര്‍വീസ് എണ്ണം കൂട്ടുന്നു | Vande Bharat Disappoints; Bengaluru Ernakulam Train Delayed; KSRTC Increases Number Of Services


Travel

oi-Ashif N

കൊച്ചി: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് ഓണം സീസണില്‍ സര്‍വീസ് നടത്തിയത് വളരെ വൈകി. ഉത്രാടം ദിനത്തില്‍ ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത് രാവിലെ എട്ട് മണിക്ക്. സാധാരണ പുലര്‍ച്ചെ പുറപ്പെട്ട് ഉച്ചയ്ക്ക് എറണാകുളത്ത് എത്തുന്ന ട്രെയിന്‍ ആണ് വൈകീട്ട് 5 മണിക്ക് ശേഷം എത്തിയത്. ഇതോടെ നിരവധി യാത്രക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചു.

വന്ദേഭാരത് എക്‌സ്പ്രസിന്റെ സീറ്റുകളുടെ എണ്ണം അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തിയതിലൂടെ സീറ്റുകള്‍ ഇരട്ടിയായി. ഇതിന്റെ നേട്ടം ഓണം സീസണില്‍ യാത്രക്കാര്‍ക്ക് ലഭിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ഈ വേളയിലാണ് യാത്രക്കാരെ വലച്ച് ട്രെയിന്‍ വൈകി ഓടിയത്. വ്യാഴാഴ്ച മുതല്‍ സര്‍വീസ് കൃത്യതയോടെ നടത്താന്‍ സാധിക്കുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നു.

vande bharat bengaluru delay

ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് ബെംഗളൂരുവിലേക്ക് നടത്തുന്നത് യാത്രക്കാര്‍ക്ക് നേട്ടമാകും. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ നഗരങ്ങളിലേക്കെല്ലാം കെഎസ്ആര്‍ടിസി ബെംഗളൂരു സര്‍വീസ് അധികമായി നടത്തുന്നുണ്ട്. ഓണം കഴിഞ്ഞ് മലയാളികള്‍ മടങ്ങുന്ന വേളയില്‍ ബെംഗളൂരുവിലേക്കുള്ള കൂടുതല്‍ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

സ്വകാര്യ ആഡംബര ബസുകള്‍ കെഎസ്ആര്‍ടിസി ആറ് മാസത്തേക്ക് വാടകയ്ക്ക് എടുത്തിട്ടുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത ഈ ബസുകളാണ് ബെംഗളൂരു സര്‍വീസിന് ഉപയോഗിക്കുന്നത്. പുതുവര്‍ഷം വരെ സര്‍വീസ് നടത്താന്‍ സാധിക്കുന്ന വിധത്തിലാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 63 ബസുകള്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി നേരത്തെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

സ്വകാര്യ ബസ് ഉടമകള്‍ ഡ്രൈവര്‍മാരെ അനുവദിക്കും. അറ്റക്കുറ്റ പണികളും അവര്‍ തന്നെയാണ് നോക്കുക. അതേസമയം, കെഎസ്ആര്‍ടിസിയാണ് കണ്ടക്ടര്‍മാരെ നിയമിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ബാനറില്‍ തന്നെയാണ് സര്‍വീസ്. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകളാണ് ഇത്തരത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഏറ്റെടുത്തത്.

ഓണം, പൂജ, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങി തുടര്‍ച്ചയായ അവധികളും ആഘോഷങ്ങളും മുന്നില്‍ കണ്ടാണ് കെഎസ്ആര്‍ടിസി സ്വകാര്യ എസി ബസുകള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങൡ വൈകി ഒടിയത് യാത്രക്കാരുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ സര്‍വീസ് ശരിയാകുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *