Last Updated:
ഓണക്കാലത്തെ മമിതയുടെ ബോക്സ് ഓഫീസ് തേരോട്ടം. അതും മലയാളത്തിലും തമിഴിലുമായി
വർഷങ്ങൾക്ക് മുൻപേ പൃഥ്വിരാജ്, അനൂപ് മേനോൻ ചിത്രം ‘പാവാട’യിലെ കൊച്ചുപെൺകുട്ടിയായാണ് മമിതാ ബൈജു (Mamitha Baiju) ക്യാമറയ്ക്ക് മുന്നിൽ ആദ്യം നിൽക്കുന്നത്. അവിടെ നിന്നും പതിയെപ്പതിയെ മലയാള സിനിമയിലെ നായികാവേഷങ്ങളിലേക്ക് വളർച്ച. സൂപ്പർ ശരണ്യയും പ്രണയവിലാസവും മമിതയ്ക്ക് മലയാള സിനിമാ ലോകത്ത് ഒരു മേൽവിലാസം നൽകാൻ പ്രാപ്തമായ ചിത്രങ്ങളായിരുന്നു. എന്നിരുന്നാലും തലവര മാറിയത് ‘പ്രേമലു’ മുതലും.
