Headlines

മഴ കനക്കുന്നു;മുന്നറിയിപ്പിൽ മാറ്റം..11 ജില്ലകളിൽ യെല്ലോ അലർട്ട്..ഓണവും വെള്ളത്തിലാവും|Rain Alert; Kerala Rain Continues, yellow alert in 11 districts today, 4 districts tomorrow


Kerala

oi-Rakhi

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

rainma-373

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. അതേസമയം ഓണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട് ഉള്ളത്.

കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ-പാൽചുരം റോഡിൽ മണ്ണിടിഞ്ഞു. ഇന്ന് രാവിലെ ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിച്ചലുണ്ടായത്. വാഹനങ്ങൾ കടന്നുപോകുന്നതിന് തൊട്ട് മുൻപായിട്ടാണ് മണ്ണിടിഞ്ഞത്. ആർക്കും പരിക്കില്ല.

മണ്ണിടിഞ്ഞ് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് 26 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.



Source link

Leave a Reply

Your email address will not be published. Required fields are marked *