Headlines

Jeeva-Aparna Divorce: ‘There is no ‘us’ anymore’, Says Jeeva while Aparna says, “It’s a decision I took for me.” What Really happened between the two?| ഇനി ‘ഞങ്ങള്‍’ ഇല്ലെന്ന് ജീവ, എനിക്ക് വേണ്ടിയെടുത്ത തീരുമാനമെന്ന് അപർണ, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?


Movie News

oi-Sajitha Gopie

സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട കപ്പിളായി അറിയപ്പെട്ടിരുന്ന ജീവയും അപര്‍ണ തോമസും വേര്‍പിരിഞ്ഞതായുളള അഭ്യൂഹങ്ങള്‍ ഏതാനും ദിവസമായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് ഫോട്ടോകളിലോ വീഡിയോകളിലോ പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പരന്നത്.

തന്റെ 32ാം പിറന്നാള്‍ ദിനത്തിലെ അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വിവാഹ വാര്‍ഷികം സംബന്ധിച്ച കമന്റും അതിന് അപര്‍ണ നല്‍കിയ മറുപടിയും ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ഉറപ്പിക്കുന്ന തരത്തിലായിരുന്നു. നാളെ വിവാഹ വാര്‍ഷികമല്ലേ എന്ന ചോദ്യത്തിന് അതൊക്കെ പണ്ട് എന്നായിരുന്നു അപര്‍ണയുടെ മറുപടി.

ഇത് വൈറലായതിന് പിന്നാലെ ആദ്യം ജീവയും പിന്നാലെ അപര്‍ണയും വിവാഹമോചന വാര്‍ത്ത പരസ്യമായി ശരിവെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തങ്ങള്‍ പിരിഞ്ഞുവെന്ന് ഇരുവരും സ്ഥിരീകരിച്ചിരിക്കുന്നത്.

Jeeva-Aparna Divorce

ജീവയുടെ കുറിപ്പ് ഇങ്ങനെ: ‘ഇക്കാര്യം ഇവിടെ പങ്കുവെയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുളള കാര്യമല്ല. പക്ഷേ എനിക്ക് തോന്നുന്നത് അത് അനിവാര്യമാണ് എന്നാണ്. എന്റെ കരിയറിലും സന്തോഷങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും എല്ലാത്തിലും എനിക്കൊപ്പം നിന്ന നിങ്ങളെല്ലാവരും ഇക്കാര്യം എന്നില്‍ നിന്ന് തന്നെ അറിയേണ്ടവരാണ്.

ഒരു കപ്പിളെന്ന നിലയ്ക്ക് നിങ്ങളില്‍ പലര്‍ക്കും ഞങ്ങളെ വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ ഇനിമുതല്‍ ‘ഞങ്ങള്‍’ ഇല്ല, ഇനി ജീവയും അപര്‍ണയും മാത്രമാണ് ഉളളത്. 11 വര്‍ഷത്തെ വിവാഹബന്ധത്തിന് ശേഷം ഞങ്ങള്‍ രണ്ട് വഴിക്ക് പിരിയുകയാണ്. എവിടെയോ എന്തോ തകരാര്‍ സംഭവിച്ചു. ഇതിനി ശരിയാവില്ല എന്ന സത്യം ഞങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ വേര്‍പിരിയാന്‍ ഞങ്ങള്‍ രണ്ട് പേരും തീരുമാനിച്ചു. അതിന് പിന്നിലുളള കാരണം തികച്ചും സ്വകാര്യമാണ്.

ഞങ്ങള്‍ ഇത് പക്വതയോടെ അംഗീകരിച്ച് പോലെ തന്നെ നിങ്ങള്‍ക്കും അതിന് സാധിക്കുമെന്ന് കരുതുന്നു. ഇത് തികച്ചും സ്വകാര്യമായ ഒരു വിഷയമാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാം സംഭവിക്കുന്നതിന് പിന്നില്‍ ഒരു കാരണം ഉണ്ടാകും എന്ന് പറയാറില്ലേ. ഞാനതില്‍ വിശ്വസിക്കുന്നു’.

അപര്‍ണ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ‘എനിക്കറിയാം നിങ്ങളില്‍ പലരും ഇക്കാര്യം എന്നില്‍ നിന്നും കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് നേരിട്ട് തന്നെ സംസാരിക്കുകയാണ്. അതെ, ആ വിവാഹം അവസാനിച്ചു. അത് വര്‍ക്ക് ഔട്ട് ആയില്ല. സത്യം പറഞ്ഞാല്‍ എനിക്കത് തുടരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അതൊരു എളുപ്പമുളള തീരുമാനം ആയിരുന്നില്ല ഞങ്ങള്‍ രണ്ട് പേര്‍ക്കും. പക്ഷേ എനിക്ക് വേണ്ടി എനിക്കാ തീരുമാനം എടുത്തേ മതിയാകുമായിരുന്നുളളൂ.

ഇന്ന് ആത്മാര്‍ത്ഥമായും പറയാനാകും, ഞാന്‍ സമാധാനത്തിലാണ്, സന്തോഷത്തിലാണ്. ഞാന്‍ സുരക്ഷിതയാണെന്നും തോന്നുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം മനസ്സിലെ ഭാരമൊഴിഞ്ഞത് പോലെ തോന്നുന്നു. എന്ത് സംഭവിച്ചുവെന്ന് പറയാനോ ഓരോ കാര്യവും വിശദീകരിച്ച് പറയാനോ ഉദ്ദേശിക്കുന്നില്ല. കാരണം ചിലതൊക്കെ വളരെ വ്യക്തിപരമാണ്. ജീവിതം മുന്നോട്ട് കൊണ്ട് പോകാനും സമാധാനത്തോടെ ജീവിക്കാനും മാത്രമാണ് ആഗ്രഹിക്കുന്നത്. എന്റെ/ ഞങ്ങളുടെ സ്വകാര്യത ദയവുചെയ്ത് മാനിക്കുക. അത് മാത്രമാണ് പറയാനുളളത്. നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു’, അപര്‍ണ കുറിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *