Kerala
oi-Ashif N
തിരുവനന്തപുരം: അഞ്ച് കൊല്ലമായി 25 വിദ്യാര്‍ഥികളുടെ പഠനം സ്വന്തമായി ഏറ്റെടുത്ത് നടത്തുന്ന കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനത്തിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി 1 കോടി രൂപയുടെ സഹായം എംഎ യൂസഫലി പ്രഖ്യാപിച്ചു.
കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് പ്രഖ്യാപനത്തെ ഏറ്റെടുത്തത്.

വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായി 2 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഇതില്‍ 1 കോടി രൂപ തന്റേതായ നിലയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും 1 കോടി രൂപയുടെ കൂടി കുറവ് ഉണ്ടെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ ചടങ്ങിനെത്തിയ യൂസഫലിയെ അറിയിക്കുകയായിരുന്നു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മനുഷത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ അറിയിച്ച് സദസില്‍ പ്രസംഗിക്കുന്നതിനടെയാണ് യൂസഫലി സഹായം പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വെളിച്ചേമകാനുള്ള മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ചൂണ്ടികാട്ടിയാണ് അദേഹം ഒരു കോടി നല്‍കുമെന്ന് അറിയിച്ചത്.
സ്നേഹത്തിനും സഹോദര്യത്തിനും പിന്തുണ നല്‍കിയുള്ള കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്നും യൂസഫലി വ്യക്തമാക്കി. മുഖ്യമന്ത്രി വിഡി സതീശന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.