Headlines

ഡല്‍ഹിയില്‍ കനത്ത മഴ, റെഡ് അലര്‍ട്ട്; താറുമാറായി വ്യോമഗതാഗതം; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു | Delhi Rain: Heavy rain and Strong Winds Disrupting Flights and Traffic In Delhi-NCR, Details Inside


India

oi-Jithin TP

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ താറുമാറായി വ്യോമഗതാഗതം. ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇതില്‍ 12 വിമാനങ്ങള്‍ ജയ്പൂരിലേക്കും, രണ്ടെണ്ണം ചണ്ഡീഗഡിലേക്കും, ഒരെണ്ണം ലഖ്നൗവിലേക്കുമാണ് മാറ്റിയത്. ജയ്പൂരിലേക്ക് മാറ്റിയ 12 വിമാനങ്ങളില്‍ മൂന്നെണ്ണം അന്താരാഷ്ട്ര വിമാനങ്ങളായിരുന്നു.

ഡല്‍ഹിയിലെ 50 ലധികം വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകി. മഴ മാറുന്നതിന് അനുസരിച്ച് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെ മോശം കാലാവസ്ഥ കണക്റ്റിംഗ് വിമാനങ്ങളെയും ബാധിച്ചേക്കാമെന്ന് സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള വിവിധ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

Delhi Rain

ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കുകിഴക്കന്‍ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി, ഷാഹ്ദാര, മധ്യ ഡല്‍ഹി, വടക്കുകിഴക്കന്‍ ഡല്‍ഹി, തെക്കന്‍ ഡല്‍ഹി, ന്യൂഡല്‍ഹി, തെക്കുപടിഞ്ഞാറന്‍ ഡല്‍ഹി, പടിഞ്ഞാറന്‍ ഡല്‍ഹി, വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി, വടക്കന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

ശക്തമായ മഴ നഗരത്തിലുടനീളം വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും കാരണമായി. ഇന്ന് ഡല്‍ഹിയില്‍ അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ചൊവ്വാഴ്ച മുതല്‍ കാലാവസ്ഥ പ്രധാനമായും തെളിയുമെന്നും, ആഴ്ചയിലെ ബാക്കിയുള്ള ദിവസങ്ങളില്‍ മഴ വളരെ കുറവോ അല്ലെങ്കില്‍ മഴ ഒട്ടും പെയ്യാതിരിക്കുകയും ചെയ്‌തേക്കാം എന്നാണ് ഐ എം ഡി പ്രവചിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വളരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് ഐ എം ഡി പ്രവചനം. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ചിലയിടങ്ങളില്‍ വളരെ നേരിയതോ നേരിയതോ ആയ മഴ പ്രതീക്ഷിക്കുന്നു. ഉച്ചകഴിഞ്ഞ് വൈകുന്നേരം വരെ പലയിടങ്ങളിലും വളരെ നേരിയതോ നേരിയതോ ആയ മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നില്ലെന്നും, ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഐ എം ഡി അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ഗാസിയാബാദില്‍ യെല്ലോ അലര്‍ട്ടും നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *