Headlines

ദേവൻ അത് ചെയ്തത് കണ്ടപ്പോൾ പുച്ഛം തോന്നി,പേടിപ്പിച്ച് നിർത്താൻ ബിജെപിക്ക് അറിയാം’;ശാന്തിവിള ദിനേശ്|Santhivila Dinesh Mocks Devan; Says BJP Knows How To Handle Those Who Left Party


Movie News

oi-Rakhi

ബിജെപി വിട്ടിരിക്കുകയാണ് നടൻ ദേവൻ. ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു രാജി. തന്‍‌റെ കാഴ്ചപ്പാടുകൾക്ക് എതിരായാണ് ബിജെപി പ്രവർത്തിച്ചതെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നുമാണ് ദേവൻ ആരോപിച്ചത്. ഇപ്പോഴിതാ ദേവൻ്റെ രാജിയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ ചുരുക്കം ചില നല്ല മനുഷ്യരിൽ ഒരാളായിരുന്നു ദേവനെന്നും രാഷ്ട്രീയത്തിലെ കളികൾ മനസിലാകാത്ത ശുദ്ധ ഹൃദയനായിരുന്നു അദ്ദേഹമെന്നും ശാന്തിവിള പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. നടൻ്റെ വാക്കുകളിലേക്ക്

‘ സിനിമാ നടൻ ദേവന് എന്റെ പ്രിയപ്പെട്ട ദേവേട്ടന് എന്ത് പറ്റി എന്ന് അറിയില്ല. മലയാള സിനിമയിൽ ജെന്റിൽമാൻമാർ ആയ ചുരുക്കം നടൻമാരിൽ ഒരാളാണ് അദ്ദേഹം. ദേവന്റെ സ്വന്തമായി വികാസ് പാർട്ടി എന്ന പേരിൽ ഒരു പാർട്ടി ഉണ്ടാക്കിയിരുന്നു. റേ പയ്യന്മാർ കുറേ ദിവസം ദേവന്റെ ചെലവിൽ പുട്ടടിച്ചത് മിച്ചം. കോൺഗ്രസിൽ നിന്ന് കാര്യമായ പ്രോത്സാഹം കിട്ടാത്തതുകൊണ്ടാണ് ദേവൻ വികാസ് പാർട്ടി ഉണ്ടാക്കിയത്. ഉണ്ടിരുന്നപ്പോൾ തോന്നി തന്റെ പാർട്ടിയെ എൻഡിഎയുടെ മുന്നണിയിൽ ചേർക്കാമെന്ന്. പിന്നെ തോന്നി എൻ ഡി എയുടെ മുന്നണിയിൽ ഒന്നും ചേരണ്ട ബിജെപിയിൽ അങ്ങ് ലയിപ്പിച്ചേക്കാം എന്ന് . അമിത്ഷാ തിരുവനന്തപുരത്ത് വന്നപ്പോൾ അതിനെ അങ്ങ് ലയിപ്പിച്ചു.ഒരു രാജ്യസഭാ സീറ്റോ ഒരു നിയമസഭാ സീറ്റോ ദേവന് നൽകിയില്ല. പകരം ഗ്യാസ് മന്ത്രി നടത്തിയിരുന്ന കലിങ്ക് പരിപാടിയിൽ കൂടെ ചെന്ന് വായി നോക്കിയിരുന്നു ദേവൻ. കണ്ടപ്പോൾ പുച്ഛം തോന്നി.

devansanthi-8

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് കൈക്കൂലിയായി കൊടുക്കാൻ സംഘടിപ്പിച്ച കിറ്റിന് പോയി ഗൺമാനായി കാവൽ നിന്ന് സ്വയം നാറി ദേവൻ . ടിപി സെൻകുമാർ ഐപിഎസ്, ജേക്കബ് ജോർജ് ഐപിഎസ്, അൽഫോൺസ് കണ്ണദാനം ഐഎഎസ്, മെട്രോമാൻ ശ്രീധരൻ, ശ്രീലേഖ ഐപിഎസ്, ടി പി ശ്രീനിവാസൻ ഐഎഫ്എസ് ,രാജസേനൻ ,അലി അക്ബർ, ഭീമൻ രഘു തുടങ്ങിയവരുടെയൊക്കെ ഗതി കണ്ടിരുന്നുവെങ്കിൽ ദേവന് ഒരിക്കലും ഈ അബദ്ധം പറ്റില്ലായിരുന്നു. ബിജെപി വൈസ് പ്രസിഡന്റ് ആണെന്ന് ദേവൻ പറയും, മുൻ വൈസ് പ്രസിഡന്റ് ആണ് വാസ്തവത്തിൽ, അദ്ദേഹത്തെ മാറ്റിയത് പോലും അദ്ദേഹം അറിഞ്ഞില്ല .മാറ്റിയതോ പുതിയവർ വന്നതോ പോലും അറിയാത്ത ഒരു ശുദ്ധ ഹൃദയനായിരുന്നു ദേവൻ.

10 വർഷം കഴിയുമ്പോൾ കേരളം ഭരിക്കാൻ പോകുന്ന പാർട്ടി ഞങ്ങളാണെന്ന് പറഞ്ഞ് ഒരു പഷ്ട് ടീം ദേവനെ സമീപിച്ചത്രേ. വരുന്നെങ്കിൽ ഞങ്ങളുടെ പാർട്ടിയിലേക്ക് വരാൻ. എന്തായാലും ആ കെണിയിൽ ദേവൻചേട്ടൻ വീണില്ല. അങ്ങനെ ഒന്നും വീഴുന്ന ഒരാളല്ല ദേവൻചേട്ടൻ. ദേവൻ ഇപ്പോൾ രാജിവെച്ച പാർട്ടിക്ക് വേറൊരു കുഴപ്പമുണ്ട്. അത് ദേവൻ മനസ്സിലാക്കിയില്ല. കൂടെ നിൽക്കുമ്പോൾ ദേവൻജി എന്ന് ചേർത്ത് വിളിക്കും, ഇല്ലെങ്കിൽ ദേവൻ ചേട്ട എന്നും വിളിക്കും, പുറത്തുപോയാൽ പിന്നെ തള്ളക്ക് ചേർത്ത് അറഞ്ചം പുറഞ്ചം ചീത്ത വിളിക്കും.

മേജർ രവി ഉണ്ടല്ലോ അദ്ദേഹം പിരാജ രാജീവിന്റെ ഏതോ ഒരു പ്രോഗ്രാമിൽ പ്രസംഗിക്കുകയും രാജീവിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. രണ്ടു വാക്കേ പറഞ്ഞുള്ളൂ, മേജർ രവിയെ കുറേ ജി ചേട്ടൻമാർ വന്ന് തെറിവിളിച്ചു.
പേടിപ്പിച്ച് നിർത്താൻ, അവർക്കറിയാം ശിഷ്ടകാലം അടങ്ങി ഒതുങ്ങി ജീവിക്ക് ദേവൻ ചേട്ടാ എന്നേ ഞാൻ പറയൂ.



Source link

Leave a Reply

Your email address will not be published. Required fields are marked *