Headlines

ഇടപാടുകൾ നാളത്തന്നെ നടത്തിക്കോ; കേരളത്തിൽ രണ്ട് ദിവസം ബാങ്ക് അവധി?28 നും അവധി|banks in Kerala to remain closed for two days, including August 28,details inside


Kerala

oi-Rakhi

തിരുവോണം മാത്രമല്ല, ഈദ് ഇ മിലാദും രക്ഷാബന്ദനും അടക്കും ആഘോഷങ്ങളുടെ ഒരാഴ്ചയാണ് വരാനിരിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം ബാങ്കുകൾക്ക് അവധിയായിരിക്കും. പൊതുബാങ്കുകളായാലും സ്വകാര്യ ബാങ്കുകളായാലും ഈ ദിവസങ്ങളിൽ അവധി ബാധകമായിരിക്കും. എന്നാൽ രാജ്യത്ത് എല്ലാ ബാങ്കുകൾക്കും ഇന്നേ ദിവസം അവധി ലഭിക്കില്ല. സംസ്ഥാനം, പ്രാദേശിക സംസ്‌കാരം എന്നിവകൂടി പരിഗണി്ചാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവധി നിശ്ചയിക്കുക. ഇതുകൊണ്ട് തന്നെ ഓരോ സ്ഥവങ്ങളിലും അവധി വ്യത്യസ്തമായിരിക്കും. വരും ആഴ്ചകളിലെ അവധി ദിവസങ്ങൾ വിശദമായി നോക്കാം

holiday6-

ഓഗസ്റ്റ് 25,26 (ഉത്രാടം, തിരുവോണം)

ഉത്രാടത്തിനും ഓണത്തിനും കേരളത്തിൽ ബാങ്ക് അവധിയായിരിക്കും. ഇന്നേ ദിവസം തന്നെ നബി ദിനവും. ബെലാപ്പൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, കൊച്ചി, കാണ്‍പൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന, റായ്പൂർ, റാഞ്ചി, ശ്രീനഗർ വിജയവാഡ തുടങ്ങിയ നഗരങ്ങളിലും ഇന്നേ ദിവസവും ബാങ്ക് അവധിയായിരിക്കും.

ഓഗസ്റ്റ് 28

28 നാണ് അയ്യങ്കാളി ജയന്തി. ഇന്നേ ദിവസമാണ് ശ്രീനാരായണ ഗുരു ദയന്തി, രക്ഷാ ബന്ദൻ ദിനം, പാംഗ്-ലാബ്‌സോൾ എന്നീ ദിനങ്ങളും ആഘോഷക്കുന്നത്. ഈ സാഹചര്യത്തിൽ അഹമ്മദാബാദ്, ഭോപ്പാൽ, ഡെറാഡൂൺ, ഗാങ്‌ടോക്ക്, ജയ്പൂർ, ജമ്മു, കാണ്‍പൂർ, കൊച്ചി, ലഖ്‌നൗ, ഷിംല, ശ്രീനഗർ, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഓഗസ്റ്റ് 29 നും 30 നും ബാങ്ക് അവധിയോ?

അഞ്ചാം ശനിയാഴ്ചയാണ് ഓഗസ്റ്റ് 29. അന്നേ ദിവസം ബാങ്കുകൾക്ക് പ്രത്യേക അവധി അല്ല. അതേസമയം 30 ന് ഞായറാഴ്ചയാണ്.

ഈ മാസം കേരളത്തിൽ 11 ദിവസമാണ് ബാങ്ക് അവധി. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്.

( ഇനിയുള്ള അവധികൾ- ഓഗസ്റ്റ് 23- ഞായറാഴ്ച, ഓഗസ്റ്റ് 25- ചൊവ്വാഴ്ച- ഒന്നാം ഓണം,ഓഗസ്റ്റ് 26- ബുധനാഴ്ച- തിരുവോണം,
ഓഗസ്റ്റ് 28- വെള്ളിയാഴ്ച- ശ്രീനാരായണ ഗുരു ജയന്തി,ഓഗസ്റ്റ് 30- ഞായറാഴ്ച)



Source link

Leave a Reply

Your email address will not be published. Required fields are marked *