Headlines

മുസ്ലീങ്ങള്‍ ഓണമാഘോഷിക്കരുതെന്ന് ഉസ്താദ്; വായടപ്പിക്കുന്ന മറുപടിയുമായി പെണ്‍കുട്ടി | Onam 2026: Muslim’s Didn’t Celebrate Onam Says A Cleric, Young Girl Gives Befitting Reply Goes Viral


Kerala

oi-Jithin TP

ഓണാഘോഷത്തില്‍ മുസ്ലീം വിശ്വാസികള്‍ പങ്കെടുക്കുന്നതിനെതിരെ ഉസ്താദ് നടത്തിയ പ്രസംഗത്തിനെതിരെ ഇന്‍ഫ്‌ളുവന്‍സറുടെ റിയാക്ഷന്‍ വീഡിയോ ശ്രദ്ധേയമാകുന്നു. സ്‌കൂളുകളിലും കോളേജുകളിലും ഓണാഘോഷങ്ങള്‍ വരുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ പാടില്ല എന്നായിരുന്നു ഉസ്താദ് പറഞ്ഞത്. ഇതിനെതിരെയാണ് ഹഫ്‌സിയ എന്ന വ്‌ളോഗര്‍ ആക്ഷേപഹാസ്യ രൂപത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ഉസ്താദ് പ്രസംഗിക്കുന്ന ശൈലിയില്‍ തന്നെയുള്ള ഹഫ്‌സിയയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിനോടകം 2.3 മില്യണ്‍ വ്യൂസും വീഡിയോ നേടിക്കഴിഞ്ഞു. നിരവധി പേരാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. പതിനായിരക്കണക്കിന് ലൈക്കും കമന്റും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Onam 2026

‘എന്താണ് ഉസ്താദേ, നിങ്ങള്‍ ഈ പറയുന്നത്… ലോകത്തിന്റെ, കേരളത്തിന്റെ ഉത്സവമായിട്ടുള്ള ഓണം പോലൊരു സെലിബ്രേഷന്‍ നടക്കുമ്പോള്‍ നമ്മളെ പോലുള്ളവര്‍ അതില്‍ പങ്കെടുക്കരുത് എന്നാണോ ഉസ്താദ് പറയുന്നത്. ഇത്രയും ദുഷിപ്പാണോ നിങ്ങളുടെ തലയില്‍ കയറ്റി വെച്ചിരിക്കുന്നത് എന്നോര്‍ക്കുമ്പോ സങ്കടം വരുന്നുണ്ട് ഉസ്താദേ… ഇങ്ങളൊരു പ്രായത്തിന് മൂത്തതായത് കൊണ്ട് മാത്രം ഞാനിപ്പോള്‍ നിങ്ങളുടെ വാപ്പാക്ക് വിളിക്കുന്നില്ല..’ എന്നാണ് വീഡിയോയില്‍ ഹഫ്‌സിയ പറയുന്നത്.

ആനുകാലിക സംഭവങ്ങളില്‍ നിരന്തരം റിയാക്ഷന്‍ വീഡിയോ പങ്ക് വെച്ച് ശ്രദ്ധേയായ പെണ്‍കുട്ടിയാണ് ഹഫ്‌സിയ. അതേസമയം ഉസ്താദിന്റെ വീഡിയോയ്‌ക്കെതിരായ ഹഫ്‌സിയയുടെ വീഡിയോയ്ക്ക് വിദ്വേഷ പരാമര്‍ശം നടത്തുന്നവരുമുണ്ട്. എന്നാല്‍ ബഹുഭൂരിഭാഗം പേരും ഹഫ്‌സിയയെ പിന്തുണയ്ക്കുകയാണ്. നേരത്തെ മുസ്ലീം പെണ്‍കുട്ടികള്‍ ഓണാഘോഷ പരിപാടിയില്‍ ഡാന്‍സ് കളിക്കുന്നതിനെതിരേയും മതമൗലിക വാദികള്‍ രംഗത്തെത്തിയിരുന്നു.

ഹിജാബ് ധരിച്ച് പബ്ലിക്കായി ഡാന്‍സ് കളിക്കുന്നത് ഇസ്ലാമില്‍ നിഷിദ്ധമാണ് എന്നും മുസ്ലീം പെണ്‍കുട്ടികളുടെ ഇത്തരം പ്രവൃത്തികള്‍ക്ക് നിയന്ത്രണം വേണും എന്നുമുള്ള തരത്തിലായിരുന്നു മതമൗലിക വാദികളുടെ പ്രതികരണം. ഓണം ആഘോഷിക്കുന്നതിനെതിരെ വരെ ഇക്കൂട്ടര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്.

മാത്രമല്ല ഇവര്‍ക്കുള്ള മറുപടിയെന്നോണം കൂടുതല്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ പങ്ക് വെച്ചിരുന്നു. ഈ വീഡിയോകളെല്ലാം വൈറലാകുകയും ചെയ്തിരുന്നു. ജാതിമതഭേദമന്യേ എല്ലാവരും ഒരുമയോടെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. കേരളത്തിന്റെ ദേശീയ ഉത്സവം എന്നാണ് ഓണം അറിയപ്പെടുന്നത്. ഇത്തവണ ആഗസ്റ്റ് 26 നാണ് തിരുവോണം.

ലോകത്തെല്ലായിടത്തുമുള്ള മലയാളികള്‍ ഓണം ആഘോഷം മുടക്കാറില്ല. അത്തം മുതല്‍ തിരുവോണം വരെ പൂക്കളമിട്ടും സദ്യയൊരുക്കിയും കോടികളുടുത്തും വിവിധ തരത്തിലുള്ള കളികളുമായാണ് ഓണം ആഘോഷിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *