Last Updated:
ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി ദേവൻ കൂടിക്കാഴ്ച നടത്തിയത്
ബിജെപിയിൽ നിന്ന് രാജിവെച്ച നടൻ ദേവൻ തമിസ്നദ് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലേക്ക് ചേരുന്ന കാര്യത്തിൽ സ്ഥിരീകരണം. പാർട്ടിയുടെ കേരള അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ദേവനും ടി.വി.കെ പ്രതിനിധികളും തമ്മിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി നടൻ ന്യൂസ് 18 നോട് പ്രതികരിച്ചു. ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി ദേവൻ കൂടിക്കാഴ്ച നടത്തിയത്. വി.ജി പ്രിയങ്കയാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്.
