Headlines

ജാതി സംവരണത്തിന് എതിരെ ജന്തർ മന്തറിൽ സമരത്തിന് ആയിരങ്ങൾ, കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്| Reservation Hatao Andolan: Thousands protest against caste-based reservation at Jantar Mantar; Delhi Police detain protesters.


India

oi-Sajitha Gopie

ന്യൂ ഡല്‍ഹി: ജാതി സംവരണത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം തടയാനുളള യുജിസി ചട്ടങ്ങള്‍ക്കുമെതിരെ ജന്തര്‍ മന്തറില്‍ സമരം. ജാതിയുടെ അടിസ്ഥാനത്തിലുളള സംവരണം നീക്കം ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നും യുജിസി ചട്ടങ്ങള്‍ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം.

റിസര്‍വേഷന്‍ ഹട്ടാവോ ആന്തോളന്‍ എന്ന പേരിലാണ് ജന്തര്‍ മന്തറിലെ പ്രതിഷേധം. ആയിരക്കണക്കിന് ആളുകള്‍, പ്രധാനമായും സവര്‍ണ ജാതി വിഭാഗങ്ങളില്‍പ്പെടുന്ന ആളുകളാണ് സംവരണ വിരുദ്ധ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. സമരക്കാരില്‍ നിരവധി പേരെ ഡല്‍ഹി പോലീസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.

Reservation

തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും അതിനിടെയാണ് ഡല്‍ഹി പോലീസ് എത്തി കസ്റ്റഡിയിലെടുത്തത് എന്നും സമരക്കാര്‍ ആരോപിക്കുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം നടക്കുമ്പോള്‍ തന്നെ മറുവശത്ത് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ജാതി സംവരണത്തിന് എതിരെയും പ്രചാരണം ശക്തമാക്കിയിരുന്നു. സിജെപി മാതൃകയില്‍ രൂപീകരിച്ച ഇന്‍സ്റ്റഗ്രാം പേജിന് വലിയ പിന്തുണയും ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് സംവരണത്തിന് എതിരെ ആളുകള്‍ ജന്തര്‍ മന്തറില്‍ സമരവുമായി എത്തിയിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *