Headlines

‘പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി മുഖ്യമന്ത്രി’, വിഡി സതീശനെതിരെ എപി അബ്ദുളളക്കുട്ടി| ”Not Pookkie, but a traitorous rogue Chief Minister”: A.P. Abdullakkutty hits out at VD Satheesan.


Kerala

oi-Sajitha Gopie

മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി. വിഡി സതീശന്‍ പൂക്കിയല്ല രാജ്യദ്രോഹിയായ പോക്കിരി മുഖ്യമന്ത്രിയാണെന്ന് എപി അബ്ദുളളക്കുട്ടി പറഞ്ഞു. വന്ദേമാതരം വിവാദത്തിലാണ് എപി അബ്ദുളളക്കുട്ടിയുടെ പ്രതികരണം. വന്ദേമാതരം ചൊല്ലാത്ത ഒരേയൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രി വിഡി സതീശനാണെന്നും എപി അബ്ദുളളക്കുട്ടി പറഞ്ഞു.

ബിജെപി സംഘടിപ്പിച്ച വന്ദേമാതരം സദസ്സില്‍ സംസാരിക്കവേയാണ് അബ്ദുളളക്കുട്ടി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരത്തെ തടസ്സപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ഭാരതത്തെ സോണിയാ ഗാന്ധി നന്ദിയില്ലാതെ അപമാനിച്ചുവെന്നും ഈ നിന്ദ രാജ്യം പൊറുക്കില്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

കേരളത്തില്‍ വിഡി സതീശന്‍ വന്ദേമാതരം ഒഴിവാക്കിക്കൊണ്ടാണ് സ്വാതന്ത്ര ദിനം ആഘോഷിച്ചത്. ഇവിടുത്തെ ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ അടിമയുമാണ് വിഡി സതീശനെന്നും തെളിയിച്ചിരിക്കുന്നുവെന്നും എപി അബ്ദുളളക്കുട്ടി പറഞ്ഞു.

AP Abdullakutty

ബിജെപി ദേശീയ നേതൃത്വം പുനസംഘടിപ്പിക്കപ്പെട്ടപ്പോൾ അബ്ദുളളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ അബ്ദുളളക്കുട്ടി ബിജെപി വിട്ടേക്കും എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം വ്യാജ വാർത്തകളാണെന്ന് അബ്ദുളളക്കുട്ടി പ്രതികരിച്ചു.

”ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക വന്നപ്പോൾ കേരളത്തിലെചില മുഖ്യധാരാ മാധ്യമങ്ങളും സോഷ്യൽ മീഡിയ ചർച്ചകളും പാർട്ടി എന്നെ ഒഴിവാക്കി ,ഒതുക്കി ,വെട്ടി എന്ന രീതിയിലാണ് ചർച്ചകൾ സംഘടിപ്പിച്ചത്. ഇത് വേദനിപ്പിക്കുന്നതാണ്. എൻറെ രാഷ്ട്രീയ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ ആദരവും അംഗീകാരവും നൽകിയ പ്രസ്ഥാനം ഭാരതീയ ജനത പാർട്ടിയാണ്. കേരളത്തിലെ രാഷട്രീയ ശീലം മറ്റൊന്നാണ് കോൺഗ്രസിലും, കമ്മ്യൂണിസ്റ്റ് പാർട്ടികളിലും, മുസ്ലിം ലീഗിലും പ്രാദേശിക പാർട്ടികളിലും സംഘടനാ തെരഞ്ഞെടുപ്പും ഉൽപാർട്ടി ജനാധിപത്യവും ഇല്ലാത്തതുകൊണ്ട് ഭാരവാഹികൾ സമയാസമയം മാറാറില്ല.

എന്നാൽ ബിജെപിയുടെ ശൈലി വ്യത്യസ്തമാണ്. ഓരോ മൂന്നുവർഷം കൂടുമ്പോഴും ഉൾ പാർട്ടി സംഘടന തെരഞ്ഞെടുപ്പ് നടത്തി പുതിയടീമിനെ അധികാരമേൽപ്പിക്കും. അതിമനോഹരമായ ആ ജനാധിപത്യത്തിൻ്റെ ഭാഗമാണ് ഞാൻ ഉൾപ്പെടെയുള്ളവർക്ക് പകരം പുതിയ യുവ നേതൃത്വം അധികാരത്തിൽ വന്നിട്ടുള്ളത്. കേരള രാഷ്ട്രീയം ബിജെപി രാഷ്ട്രീയത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. എനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ, അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല”.



Source link

Leave a Reply

Your email address will not be published. Required fields are marked *