Last Updated:
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു
മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് നടനും സംവിധായകനുമായ രാജീവ് രംഗൻ (Rajeev Rangan), തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘നൂൽ’ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്, പൂജ, സ്വിച്ചോൺ ചടങ്ങുകൾക്ക് കൊച്ചിയിലെ അമ്മ അസോസിയേഷൻ ഹാളിൽ വെച്ച് സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു.
