Headlines

ഓണസദ്യ എളുപ്പത്തിലൊരുക്കാം, പാചകക്കുറിപ്പുകളിതാ: Onam Recipes: How to Make Sambar, How to Make Aviyal, How to Make Erisserry, Here are some Onam dishes Recipes, Payasam Recipe, Olan Recipe


Lifestyle

oi-Sajitha Gopie

1. സാമ്പാർ

വേണ്ട സാധനങ്ങൾ

സവാള 1
തക്കാളി 1
വഴുതനങ്ങ 1
വെണ്ടക്ക 5
ഉരുളക്കിഴങ്ങ് 1
കാരറ്റ് 1
മുരിങ്ങക്കായ 3
കറിവേപ്പില
തുവരപ്പരിപ്പ് 1/2 cup
മഞ്ഞൾപൊടി 1/2 tsp
പുളി കലക്കിയത് 2tbsp
സാമ്പാർപൊടി 2 tbsp
ഉപ്പ് ആവശ്യത്തിന്

താളിക്കാൻ വേണ്ടത്

വെളിച്ചണ്ണ 2 tbsp
കടുക് 1/2 tsp
ഉലുവ . 1/2 tsp
കഷ്ണങ്ങളാക്കിയ ചെറിയ ഉള്ളി 5
വറ്റൽ മുളക് പിളർന്നത് 6
മല്ലിയില ചെറുതായി അരിഞ്ഞത് 2 tbsp

ഉണ്ടാക്കേണ്ട വിധം

പരിപ്പ് ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ ഉരുളക്കിഴങ്ങും കാരറ്റും ഇട്ട് 5 മിനിറ്റ് വേവിക്കുക. ശേഷം വഴുതനങ്ങ, വെണ്ടക്ക, മുരിങ്ങക്ക എന്നിവ കൂടി ഇട്ട് 5 മിനിറ്റ് കൂടി വേവിക്കുക. പച്ചക്കറികളെല്ലാം നന്നായി വെന്തുകഴിഞ്ഞാൽ സാമ്പാർപൊടിയും പുളിയും ചേർത്തുള്ള മിക്സ് ഒഴിക്കുക. ചെറുതീയിൽ രണ്ട് മിനിറ്റ് വെക്കുക. തീയണച്ചശേഷം മല്ലിയില ചേർക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലവുയും മൂപ്പിക്കുക. അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് ബ്രൗൺനിറമാകും വരെ ഇളക്കുക. തീയണച്ച ശേഷം ചുവന്ന വറ്റൽമുളക് ചേർക്കുക. താളിച്ചത് സാമ്പാറിലേക്ക് ചേർക്കുക.

Onam Recipes

2. അവിയൽ

വേണ്ട സാധനങ്ങൾ

(മീഡിയം സൈസിൽ നീളത്തിൽ അരിഞ്ഞത് )
പച്ചക്കായ 1
കാരറ്റ് 1
പടവലങ്ങ 1 ചെറുത്/ ചെറിയ കഷ്ണം
പച്ചവഴുതനങ്ങ 1
ചേന 1 ചെറുത്
വെള്ളരിക്ക ചെറുത്/ ചെറിയ കഷ്ണം
കുമ്പളങ്ങ 1 ചെറുത്/ ചെറിയ കഷ്ണം
തക്കാളി 2
ബീൻസ് 5
വള്ളിപ്പയർ/അച്ചിങ്ങ 5
മുരിങ്ങക്കായ 3
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 1 tbsp
മഞ്ഞൾപൊടി 1/2 tsp
മല്ലിയില

അരപ്പിന് വേണ്ടത്

ചിരകിയ നാളികേരം 2 cup
പച്ചമുളക് 7
ചെറിയ ഉള്ളി 5
ജീരകം 1 tsp

ഉണ്ടാക്കേണ്ട വിധം

വള്ളിപ്പയറും ബീൻസും മുരിങ്ങക്കായയും ഒഴികെയുള്ള പച്ചക്കറികൾ ഉപ്പും വെളിച്ചണ്ണയും മഞ്ഞളും കറിവേപ്പിലയും അൽപം വെള്ളവും ചേർത്ത് വേവിക്കുക. പകുതി വേവാകുമ്പോൾ മാറ്രിവെച്ച പച്ചക്കറികൾ ചേർക്കുക. വെന്തുകഴിയുമ്പോൾ നടുവിൽ ഒരു കുഴിയുണ്ടാക്കി അരപ്പ് ചേർക്കുക. പച്ചക്കറികൾ കൊണ്ട് തന്നെ മൂടുക. അടച്ച് വെച്ച് ചെറുതീയിൽ രണ്ട് മിനിറ്റ് കൂടി വേവിക്കുക. തീയണച്ച് അരമണിക്കൂറിന് ശേഷം അടപ്പ് മാറ്റി വെളിച്ചണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക

3. എരിശ്ശേരി

വേണ്ട സാധനങ്ങൾ

അര മത്തങ്ങ ചതുരക്കഷ്ണങ്ങളായി മുറിച്ചത്
3 tbsp വൻപയർ വേവിച്ചത്
പച്ചക്കായ ഒന്ന് ചതുരക്കഷ്ണങ്ങളായി മുറിച്ചത്
ഉപ്പ് പാകത്തിന്
കറിവേപ്പില
മഞ്ഞൾ
വെള്ളം അരക്കപ്പ്

അരപ്പിന് വേണ്ടത്

ചിരകിയ നാളികേരം 1 cup
ജീരകം 1/2 tsp
പച്ചമുളക് 5
വെളുത്തുള്ളി 5 ഇല്ലി

താളിക്കാൻ

വെളിച്ചെണ്ണ 2 tbsp
കടുക് 1/2 tsp
5 ചെറിയ ഉള്ളി മുറിച്ചത്
വറ്റൽ മുളക് 3
നാളികേരം ചിരകിയത് 2 tbsp

ഉണ്ടാക്കേണ്ട വിധം

ഉപ്പും കറിവേപ്പിലയും മഞ്ഞളും വെള്ളവും ചേർത്ത് മത്തങ്ങയും കായയും വേവിക്കുക. വെന്ത് കഴിഞ്ഞ് രണ്ട് മിനിറ്റിന് ശേഷം ചെറുതായി ഉടക്കുക. വീണ്ടും അടുപ്പത്ത് വെക്കുക. വേവിച്ച് വെച്ചിരിക്കുന്ന വൻപയർ ചേർക്കുക. ചെറുതീയിൽ രണ്ട് മിനിറ്റ് വെക്കുക. അരപ്പ് ചേർത്തിളക്കുക. മൂന്ന് മിനിറ്റിന് ശേഷം പാകം നോക്കുക. വേണ്ട കട്ടിയിലാകുമ്പോൾ തീയണക്കുക.

മറ്റൊരു പാനിൽ വെളിച്ചണ്ണ ചേർക്കുക. കടുക് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി ചേർത്ത് നേരിയ ബ്രൗൺ കളറാകുമ്പോൾ നാളികേരം ചേർത്ത് ​ഗോൾഡൺ ബ്രൗൺ ആകും വരെ ഇളക്കുക. തീയണച്ച ശേഷം വറ്റൽ മുളക് നടുകെ പിളർന്നതും കറിവേപ്പിലയും ചേർത്ത് ഇളക്കി, എരിശ്ശേരിയിൽ ചേർക്കുക.



Source link

Leave a Reply

Your email address will not be published. Required fields are marked *