Partner Content
oi-Sajitha Gopie
ന്യൂയോർക്ക്: സിപ്രിയാനി വാൾ സ്ട്രീറ്റിൽ നടന്ന ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാലയോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) സംഘടിപ്പിച്ച ഇന്ത്യാ ദിന വാരാന്ത്യ പരിപാടികൾക്ക് സമാപനം കുറിച്ചു. നയതന്ത്രജ്ഞർ, ജനപ്രതിനിധികൾ, പ്രമുഖർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനത്തോടൊപ്പം അമേരിക്കയുടെ 250ാം വാർഷികവും എഫ്ഐഎയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ബൻസാൽ ഫൗണ്ടേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഫ്യ തുടങ്ങിയ പ്രധാന സ്പോൺസർമാരെ ആദരിച്ചു.
ഹെറിറ്റേജ് ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ വാദ്യോപകരണങ്ങളിൽ കീരവാണി രാഗംത്തിനൊപ്പം അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങളും അവതരിപ്പിച്ചു. അതിന് ശേഷം വാദ്യോപകരണ സംഗീത പരിപാടിയും അതിഥികൾക്കായി അവതരിപ്പിച്ചു.
ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൾ, ഇന്ത്യയുടെ കോൺസൽ ജനറൽ, ഡെപ്യൂട്ടി കോൺസൽ ജനറൽ, പാർലമെന്റ് അംഗം ഹർഷ വർദ്ധൻ, ന്യൂയോർക്ക് സിറ്റി പബ്ലിക് അഡ്വക്കറ്റ് ജുമാനെ വില്യംസ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി എന്നിവരുടെ ആശംസകൾ അടങ്ങിയ ഔദ്യോഗിക വീഡിയോ സന്ദേശങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.

എഫ്ഐഎ ചെയർമാൻ അങ്കുർ വൈദ്യ, പ്രസിഡന്റ് ശ്രീകാന്ത് അക്കപള്ളി എന്നിവരുടെ പ്രസംഗങ്ങളും, ഇസ്രായേൽ കോൺസൽ ജനറൽ, ഗൗരവ് വസിഷ്ഠ്, ഹാർഡ് റോക്ക് പ്രതിനിധികൾ എന്നിവരുടെ സന്ദേശങ്ങളും ഗാലയുടെ പ്രധാന ആകർഷണമായിരുന്നു. ബ്രോഡ്‌വേ ശൈലിയിലുള്ള സാംസ്കാരിക പരിപാടികൾ, പ്രീതി പട്ടേൽ അവതരിപ്പിച്ച ‘ഗോകുൽ ധാം അൺപ്ലഗ്ഡ്’ സംഗീതവിരുന്ന്, യുവ കലാകാരന്മാരുടെ സംഗീതപരിപാടി, മരിയാച്ചി ബാൻഡ്, മികച്ച വസ്ത്രധാരണത്തിനുള്ള മത്സരം എന്നിവയും ചടങ്ങിന് മാറ്റുകൂട്ടി.
പൂജ ഹെഗ്‌ഡെ, അദിവി ശേഷ്, അവിനാഷ് തിവാരി, ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’ ടീം അംഗങ്ങൾ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ തിളങ്ങി. ചടങ്ങിൽ പങ്കെടുത്ത എല്ലാ അതിഥികളെയും കലാകാരന്മാരെയും എഫ്ഐഎ ഭാരവാഹികൾ ആദരിച്ചു. ന്യൂയോർക്ക് സിറ്റി മേയറുടെ ഓഫീസിൽ നിന്നും ദിലീപ് ചൗഹാൻ സമർപ്പിച്ച ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് പരിപാടി അവസാനിച്ചത്. തുടർന്ന് രോഹിത് കോരട്ട്, മനൻ എന്നിവർ സംസാരിക്കുകയും, സൃഷ്ടി കൗൾ നരുള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.