ധർമേന്ദ്രയുടെ ആദ്യ കുടുംബവുമായി തനിക്ക് നല്ല ബന്ധമില്ലെന്ന പ്രചാരണങ്ങൾ തള്ളി നടി ഹേമ മാലിനി (Hema Malini). ഭാര്യ പ്രകാശ് കൗർ, മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജിത ഡിയോൾ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കാണ് ഹേമ മാലിനി മറുപടി നൽകിയത്. പ്രകാശ് കൗറുമായുള്ള വിവാഹബന്ധം നിലനിൽക്കെ ഹേമ മാലിനിയെ ധർമേന്ദ്ര വിവാഹം ചെയ്തതോടെയാണ് ഇരുവരുടെയും പ്രണയവും വിവാഹവും ബോളിവുഡിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയത്
