Headlines

മലയാളം അറിയാവുന്ന ആരേലും എടുത്തൂടേ? ജെയ്ലർ 2 ഗാനത്തിലെ ഉച്ചാരണത്തിന് വിമർശനം | സിനിമാ വാർത്ത


Last Updated:

മലയാളം വരികൾ അനിരുദ്ധ് ആലപിക്കുന്നതോടെയാണ് പ്രൊമോ ആരംഭിക്കുന്നത്. തുടർന്ന് പരമ്പരാഗത കസവ് സാരിയണിഞ്ഞ് നൃത്തം ചെയ്യുന്ന ഷംന കാസിമിനെയും കാണാം

ജെയ്‌ലർ 2 അല ബൊലേലോ
ജെയ്‌ലർ 2 അല ബൊലേലോ

രജനീകാന്ത് (Rajinikanth) നായകനാകുന്ന ‘ജെയ്‌ലർ 2’ (Jailer 2) വിവാദത്തിൽ. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തപ്പോഴുണ്ടായതിന് സമാനമായ സാഹചര്യമാണ് രണ്ടാം ഭാഗത്തിന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയതിന് പിന്നാലെ ഉണ്ടായിരിക്കുന്നത്. ‘ജെയ്‌ലർ 2’ലെ ‘അല ബൊലേലോ’ എന്ന ഗാനത്തിന്റെ പ്രൊമോയാണ് അണിയറപ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടത്. രജനീകാന്തും ഷംന കാസിമും പ്രത്യക്ഷപ്പെടുന്ന പ്രൊമോയിലെ ചില മലയാളം വാക്കുകളുടെ ഉച്ചാരണം തെറ്റാണെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *