Last Updated:
കടയുടെ പൂട്ട് പൊളിച്ച് ചിലർ ഉള്ളിൽ കയറിയിട്ടുണ്ടെന്ന് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ ഷട്ടർ താഴ്ത്തി കള്ളന്മാരെ അകത്തിട്ട് പൂട്ടുകയായിരുന്നു
ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ഒരു ജുവലറിയിൽ അർധരാത്രിയിൽ നടന്ന മോഷണശ്രമം, സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് കള്ളന്മാരെ നാട്ടുകാർ കടയ്ക്കുള്ളിൽ കുടുക്കിയതോടെ പരാജയപ്പെട്ടു. രക്ഷപ്പെടാൻ മറ്റ് വഴികളൊന്നുമില്ലെന്ന് മനസ്സിലാക്കിയ കള്ളന്മാർ തന്നെ 112ൽ വിളിച്ച് പോലീസിന്റെ സഹായം അഭ്യർത്ഥിച്ചതാണ് പിന്നീട് നടന്ന രസകരമായ സംഭവം.
