Headlines

മഹുദി ജൈന ക്ഷേത്രത്തിലെത്തി അദാനി കുടുംബം, സന്ദർശനം പര്യൂശന്‍ മഹാപര്‍വ ഉത്സവത്തിന് മുന്നോടിയായി| Gautam Adani Visits Mahudi Jain Temple in Gujarat with Family Ahead of Paryushan.


Partner Content

oi-Sajitha Gopie

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറിലുളള പ്രശസ്തമായ മഹുദി ജൈന ക്ഷേത്രം സന്ദര്‍ശിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും കുടുംബവും. ഭാര്യ ഡോ. പ്രീതി അദാനി, മൂത്ത മകന്‍ കരണ്‍ അദാനി, മരുമകള്‍ പരിധി അദാനി എന്നിവരും ഗൗതം അദാനിക്കൊപ്പമുണ്ടായിരുന്നു.

പര്യൂശന്‍ മഹാപര്‍വ ഉത്സവത്തിന് മുന്നോടിയായിട്ടാണ് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മഹുദി ജൈന ക്ഷേത്രത്തില്‍ ഗൗതം അദാനിയും കുടുംബവും ദര്‍ശനത്തിന് എത്തിയത്. 8 ദിവസം നീണ്ട് നില്‍ക്കുന്ന ശ്വേതാംബര്‍ ജൈന ഉത്സവമാണ് പര്യൂശന്‍ മഹാപര്‍വ. ഈ വര്‍ഷം സെപ്റ്റംബര്‍ 8 മുതല്‍ 15 വരെയാണ് ഉത്സവം നടക്കുന്നത്. ക്ഷമയുടെ ഉത്സവം എന്ന് അറിയപ്പെടുന്ന പര്യൂശന്‍ മഹാപര്‍വ സെപ്റ്റംബര്‍ 15ന് സംവത്സരിയില്‍ സമാപിക്കും.

ഗൗതം അദാനി മുന്നോട്ട് വെയ്ക്കുന്ന നിസ്വാർത്ഥ സേവനമെന്ന ചിന്തയുടെ പ്രതിഫലനം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം. “സേവ ഹി സാധനാ ഹൈ” (നിസ്വാർത്ഥ സേവനമാണ് ഏറ്റവും വലിയ പ്രാർത്ഥന) എന്ന തത്വചിന്തയോട് ചേർന്ന് നിൽക്കുന്നതാണ് സാമൂഹിക വികസനത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ. അദാനി ഗ്രൂപ്പിന്റെ സാമൂഹികക്ഷേമ വികസന വിഭാഗമായ അദാനി ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം, ഗ്രാമീണ വികസനം, വനിതാ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലുടനീളം വിവിധ പദ്ധതികൾ നടപ്പിലാക്കുകയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അത് എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്.

Gautam Adani

ചരിത്രപരമായി മധുപുരി എന്നറിയപ്പെട്ടിരുന്ന മഹൂഡി ഒരു പ്രമുഖ ശ്വേതാംബര ജെയ്ൻ തീർത്ഥാടന കേന്ദ്രമാണ്. ഈ ക്ഷേത്രസമുച്ചയത്തിൽ 24 ജെയിൻ തീർത്ഥങ്കരന്മാർക്കും ശ്രീ ഘണ്ടാകർണ്ണ മഹാവീരനും പ്രതിഷ്ഠകളുണ്ട്. ജെയ്ൻ പാരമ്പര്യത്തിൽ ഒരു സംരക്ഷക ദൈവമായാണ് ഘണ്ടാകർണ്ണ മഹാവീരൻ ആദരിക്കപ്പെടുന്നത്. പ്രയാസകരമായ ഘട്ടങ്ങളിൽ കരുത്ത് നേടുന്നതിനും തടസ്സങ്ങൾ തരണം ചെയ്യുന്നതിനുമായി ഭക്തർ ഘണ്ടാകർണ്ണ മഹാവീരന്റെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു.

ഗൗതം അദാനിയും അദ്ദേഹത്തിന്റെ സഹോദരീപുത്രനും അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സാഗർ അദാനി അടക്കമുളളവരും ഉൾപ്പെട്ട അമേരിക്ക നീതിന്യായ വകുപ്പിന്റെ കേസ് ആഗസ്റ്റ് 10ന് തള്ളിക്കളഞ്ഞുകൊണ്ട് ഉത്തരവായതിന് പിന്നാലെയാണ് അദാനി കുടുംബത്തിന്റെ ക്ഷേത്രസന്ദർശനം.

ഈ വർഷം ആദ്യം ഗുജറാത്തിലെ തരംഗ ഹിൽസിലുള്ള ശ്രീ അജിത്നാഥ് ഭഗവാൻ ശ്വേതാംബർ ജെയിൻ ദെരാസറിൽ ഗൗതം അദാനിയും ഡോ. പ്രീതി അദാനിയും സന്ദർശനം നടത്തിയിരുന്നു. അക്ഷയ തൃതീയ നാളിലാണ് ഇരുവരും ദർശനത്തിന് എത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *