India
oi-Ashif N
ന്യൂഡല്‍ഹി: വിദ്യാര്‍ഥി സമരത്തിനിടെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിന് സുപ്രീംകോടതി സമിതി രൂപീകരിച്ചു. സിജെപി സമരം അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ ശ്രമം രാജ്യവ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് സമരം ശക്തമായതും പോലീസ് കടുത്ത വിമര്‍ശനം നേരിട്ടതും.
ജൂലൈ 20ന് നടന്ന പോലീസ് അതിക്രമത്തെ കുറിച്ചാണ് പുതിയ സമിതി അന്വേഷിക്കുക. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മൊത്തം അഞ്ചംഗങ്ങളാണുള്ളത്. വിരിമച്ച ജഡ്ജിമാരായ രവി ശങ്കര്‍ ഝാ, ശാലീന്ദര്‍ കൗര്‍, മുന്‍ സിബിഐ ഡയറക്ടര്‍ റിഷി കുമാര്‍ ശുക്ല, ഘോലയ മുന്‍ ഡിജിപി എല്‍ആര്‍ ബിഷ്‌ണോയ് എന്നിവരാണ് അംഗങ്ങള്‍.
