Headlines

ഹെബ്ബാൾ – എയർപോർട്ട് മെട്രോ പാത ഇനിയും വൈകും; അടുത്ത വർഷം ജൂണിലും പൂർത്തിയായേക്കില്ല?|bengaluru Hebbal–Airport Metro Line May Face Further Delay; Unlikely to Be Completed by June Next Year?


India

oi-Rakhi

ഹെബ്ബാൾ-കെംപെഗൌഡ എയർപോർട്ട് മെട്രോ പാത തുറക്കുന്നത് വീണ്ടും വൈകിയേക്കും. യെലഹങ്കയിലെ പണികൾ വൈകുന്നതാണ് തിരിച്ചടിയാകുന്നത്. 2027 ജൂണിൽ പാത തുറന്ന് നൽകുമെന്നായിരുന്നു നേരത്തേ റിപ്പോർട്ട്. 27.44 കിമി നീളമുള്ള പാതയുടെ പണി ജൂണിൽ പൂർത്തിയാക്കണമെന്ന് ജിബിഡിഎ മന്ത്രി കൃഷ്ണ ഭൈരെ ഗൌഡയും ബിഎംആർസിഎല്ലിന് നിർദേശം നൽകിയിരുന്നു.

ഹെബ്ബാൾ – എയർപോർട്ട് പാത അടുത്തവർഷം ജൂണോടെ കമ്മീഷൻ ചെയ്യാനാകുമെന്നായിരുന്നു ബി എം ആർ സി എല്ലിൻ്റേയും പ്രതീക്ഷ. കെമ്പാപുര സ്റ്റേഷൻ സജ്ജമാകുന്നത് വരെ എയർപോർട്ടിനും യലഹങ്കയ്ക്കുമിടയിൽ രണ്ട് ട്രാക്കുകളിലൂടെയും യലഹങ്കയ്ക്കും ഹെബ്ബാളിനുമിടയിൽ സിംഗിൾ ട്രാക്കിലൂടെയും ട്രെയിനുകൾ ഓടിക്കാനായിരുന്നു കണക്കുകൂട്ടിയത്. ഹെബ്ബാൾ സ്റ്റേഷനിൽ ട്രെയിനുകൾ തിരിച്ചുവിടാനുള്ള സംവിധാനമില്ല. ഇതാണ് ഇത്തരമൊരു താത്കാല ക്രമീകരണം നടത്താൻ ബിഎംആർസിഎൽ ആലോചിച്ചത്.

blue2-9629

മൂന്ന് പാക്കേജുകളായാണ് ഹെബ്ബാൾ-എയർപോർട്ട് സെക്ഷൻ നിർമ്മിക്കുന്നത്.
ഒന്ന് ഹെബ്ബാളിൽ നിന്നും ബഗലൂർ ക്രോസിലേക്ക് വരുന്ന 11.67 കിമി പാത, രണ്ട് ഐഎഎഫ് യെലഹങ്കയിൽ നിന്നും എയർപോർട്ട് ടെർമിനലിലേക്ക് വരുന്ന 15.01 കിമി പാത, മൂന്നാമത്തേത്ത് എയർപോർട്ട് പരിധിയിൽ വരുന്ന ഗ്രേഡ് സെക്ഷനുകളും തുരങ്ക പാതകളും സ്റ്റേഷനുകളും നിർമ്മാണവും. ആദ്യ രണ്ട് പാക്കേജുകളും എൻസിസിയാണ് നടപ്പിലാക്കിന്നത്. മൂന്നാമത്തെ പ്രവൃത്തികളുടെ ചുമതല എഐസി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിനാണ്.

അതേസമയം ഐഎഎഫ് യെലഹങ്ക-എയർപോർട്ട് സെക്ഷൻ്റെ പണികൾ പൂർത്തിയാക്കാൻ അടുത്ത വർഷം മാർച്ച് വരെ എൻസിസി സമയം തേടിയിട്ടുണ്ട്. നേരത്തേ ഈ ഭാഗത്തെ പണികൾ പൂർത്തിയാക്കാൻ മാർച്ച് 2024 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 2025 ജൂണ്‍ ആക്കി. എന്നാൽ പണികൾ പൂർത്തിയാകിതുന്നതോടെ വീണ്ടും സമയപരിധി ഉയർത്തി ഈ വർഷം ജൂണിലേക്ക് നീട്ടി നൽകി. ഇതാണിപ്പോൾ 9 മാസത്തേക്ക് കൂടി നീട്ടാനൊരുങ്ങുന്നത്.
ബെംഗളൂരു മെട്രോയുടെ ഫേസ് 2ബിയുടെ ഭാഗമാണ് 38.44 കിമി വരുന്ന കെആർ പുരം-എയർപോർട്ട് മെട്രോ ഇടനാഴി. 2023ലുണ്ടായ അപകടത്തെ തുടർന്ന് 11 കിമിയോളം വരുന്ന കെആർ പുരം-ഹെബ്ബാൾ സെക്ഷനിലെ പ്രവർത്തനങ്ങൾ ഏകദേശം 9 മാസത്തോളം വൈകിയിരുന്നു.

അതേസമയം പാതയിലെ 80 ശതമാനം പണികളും പൂർത്തിയായിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലായി നടത്തിയ റിവ്യൂ റിപ്പോർട്ടിൽ പറയുന്നത്. സിവിൽ വർക്കുകൾ പൂർത്തിയാക്കിയാൽ ട്രയൽ റണ്‍ നടത്താൻ കുറഞ്ഞത് 6 മാസം മാത്രം മതി. എന്നാൽ നിലവിലെ സാഹചര്യത്തിൽ 2027 സെപ്റ്റംബറിന് മുൻപ് പോലും പാത തുറക്കാനാകുമെന്ന് കരുതുന്നില്ല.

മെട്രോ വയഡക്ടിനായി യെലഹങ്കയിലെ റെയിൽവേ ലൈനിന് മുകളിലായി അടുത്ത ആഴ്ചകളോടെ ഒരു ഓപ്പൺ വെബ് ഗർഡർ സ്ഥാപിക്കാനൊരുങ്ങുകയാണ് ബിഎംആർസിഎൽ. അതുകൂടാതെ ദൊഡ്ഡജാല, ഷെട്ടികെരെ എന്നിവിടങ്ങളിലെ റെയിൽവേ ട്രാക്കുകൾക്ക് സമീപം കോമ്പോസിറ്റ് ഗർഡറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനുള്ള അനുമതി റെയിൽവെ അധികൃതരിൽ നിന്ന് ലഭിച്ചതായി ബിഎംആർസിഎൽ പറഞ്ഞു.
എയർപോർട്ട് ലൈനിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കു. ഇതിനായി ട്രാഫിക് പോലീസുമായി അവലോകന യോഗങ്ങൾ നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
അതേസമയം നിലവിലെ സാഹചര്യത്തിൽ 2027 ഡിസംബറോടെ കെആർ പുരം-ഹെബ്ബാൾ മെട്രോ പാത തുറക്കാനാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അവർ വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *