Headlines

തീവ്ര ന്യൂനമർദ്ദം;5 ജില്ലകളില്‍ ശക്തമായ മഴ,എല്ലാ തീരദേശമേഖലകളിലും റെഡ് അലർട്ട്|Rain Alert; Intense Depression,Heavy Rain in 5 Districts, Red Alert Along All Coastal Areas


Kerala

oi-Rakhi

വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിലായി തീവ്ര ന്യൂനമർദ്ദം തുടരുകയാണെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങും. തുടർന്ന് ശക്തി കൂടിയ ന്യൂനമർദ്ദ മേഖലയായിദുർബലപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മിതമായതോ നേരിയതോ ആയ മഴക്കാണ് സാധ്യത.

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളം – ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്നും നാളെയും കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

mazha1-

കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിച്ചു. തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം നാളെ കേരള തീരത്ത് വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *