Headlines

സ്വര്‍ണം വീണു; സ്വര്‍ണവില ഇന്ന് താഴേക്ക്, അഞ്ചു ദിവസത്തെ തുടര്‍ച്ചയായ കയറ്റത്തിന് ശേഷം | Gold Rate Today In Kerala Fall After Five Days; Crude and Dollar Strengthening, Latest Pavan-Gram Price


Kerala

oi-Ashif N

കൊച്ചി: അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ താഴ്ച്ച. കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ഇന്ന് താഴ്ന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് നേരത്തെ 4400 ഡോളറിന് മുകളിലായിരുന്നു വില. ഇപ്പോള്‍ 4350ലാണുള്ളത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വരുമെന്ന സൂചനയുണ്ട്. ഇറാനും യുഎഇയും തമ്മിലും തര്‍ക്കം രൂക്ഷമായി. ഇറാനും ഖത്തറും തര്‍ക്കമുണ്ട്. അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന് പറയുന്നു. ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രതികരിക്കുന്നു. ഇതെല്ലാം തുടരുന്ന പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയും ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നതാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്.

gold price kerala august19

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില (ഗ്രാം)

22 കാരറ്റ് ഗ്രാം വില 14205
18 കാരറ്റ് ഗ്രാം വില 11670
14 കാരറ്റ് ഗ്രാം വില 9090
9 കാരറ്റ് ഗ്രാം വില 5860

ഇന്നത്തെ പവന്‍ വില

22 കാരറ്റ് പവന്‍ വില 113640
18 കാരറ്റ് പവന്‍ വില 93360
14 കാരറ്റ് പവന്‍ വില 72720
9 കാരറ്റ് പവന്‍ വില 46880

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 105600 രൂപയായിരുന്നു. ഏറ്റവും കൂടിയത് 114320 രൂപയും. അതായത്, 9000 രൂപയോളം ഒരു പവന് വര്‍ധിച്ചു. ഇതിന് ശേഷമാണ് ഇന്ന് പവന് 680 രൂപ കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.22 ലക്ഷം രൂപ ചെലവ് വന്നേക്കും. ഇപ്പോഴുള്ള വിലക്കുറവില്‍ വലിയ പ്രതീക്ഷ വെക്കേണ്ടതില്ല. ഏത് സമയവും തിരിച്ചുകയറാം.

കാരണം, ആഗോള വിപണിയില്‍ എപ്പോഴും ഡിമാന്റുള്ള ലോഹമാണ് സ്വര്‍ണം. ഡോളറിലേക്ക് ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതാണ് സ്വര്‍ണവില കുറച്ചത്. എന്നാല്‍ ഡോളറില്‍ നിക്ഷേപിക്കുന്നത് ലാഭകരമല്ല എന്ന് തോന്നിയാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും അല്ലെങ്കില്‍ ഓഹരി വിപണിയിലേക്ക്. സ്വര്‍ണം കേന്ദ്ര ബാങ്കുകളും വാങ്ങി സൂക്ഷിക്കുന്നുണ്ട്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയാല്‍ വില വര്‍ധിക്കാന്‍ തുടങ്ങും.



Source link

Leave a Reply

Your email address will not be published. Required fields are marked *