Last Updated:
ദീപാവലിക്ക് ശേഷം വിവാഹത്തീയതി പ്രഖ്യാപിക്കുമെന്നും ഗ്രീസിലാണ് വിവാഹവേദിയെന്നുമാണ് റിപ്പോർട്ട്
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവം. ദീപാവലിക്ക് ശേഷം വിവാഹത്തീയതി പ്രഖ്യാപിക്കുമെന്നും ഗ്രീസിലാണ് വിവാഹവേദിയെന്നുമാണ് റിപ്പോർട്ട്. ഈ വർഷം ഇരുവരും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്താൻ ഒരുങ്ങുന്നതായുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ വിവാഹം സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.
