Headlines

ജാർഖണ്ഡ് സമരം: ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പരീക്ഷകൾ റദ്ദാക്കി, ക്രമക്കേടിൽ അന്വേഷണം| Jharkhand Protest: Soren Government Accepts Demands, Exams Cancelled, CID Probe Ordered into Irregularities.


India

oi-Sajitha Gopie

റാഞ്ചി: പരീക്ഷാ ക്രമക്കേടിന് എതിരെ റാഞ്ചിയില്‍ കഴിഞ്ഞ 24 ദിവസങ്ങളായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ട് മടക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ക്രമക്കേട് ആരോപണം ഉയര്‍ന്ന എല്ലാ പരീക്ഷകളും റദ്ദാക്കുന്നതിനൊപ്പം 2014 മുതലുളള പരീക്ഷകളില്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു.

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അടക്കം സര്‍ക്കാര്‍ ജോലിയിലേക്കുളള പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും അടക്കമാണ് റദ്ദാക്കിയത്. ഈ പരീക്ഷകള്‍ റദ്ദാക്കണം എന്നുളളതും പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നുളളതുമായിരുന്നു സമയം ചെയ്യുന്ന യുവാക്കളുടെ പ്രധാന ആവശ്യങ്ങള്‍.

പരീക്ഷാ ക്രമക്കേടില്‍ സിഐഡി അന്വേഷണം ആണ് സോറന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതാവ് രവീന്ദ്ര പാസ്വാന്‍ വ്യക്തമാക്കി.

Jharkhand Protest



Source link

Leave a Reply

Your email address will not be published. Required fields are marked *