Headlines

ബെംഗളൂരു-കൊച്ചി വന്ദേഭാരതിൽ സീറ്റുകൾ കൂടി, ഇന്ന് മുതൽ 1128 യാത്ര ചെയ്യാം|Bengaluru-Kochi Vande Bharat Gets More Seats; 1,128 Passengers Can Travel from Today,details inside


Travel

oi-Rakhi

ഓണത്തിരക്കിന് നാട്ടിലേക്ക് എത്തുന്നവർക്ക് ആശ്വാസമായി ബെംഗളൂരു-കൊച്ചി വന്ദേഭാരതിൽ സീറ്റുകൾ കൂട്ടി. സീറ്റുകളുടെ എണ്ണം 530-ൽ നിന്ന് 1128 ആയാണ് ഉയത്തിയത്. . ഇന്ന് മുതൽ 16 കോച്ചുകളോടെയായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക.

ബെംഗളൂരു മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള സർവ്വീസാണ് ബെംഗളൂരു-കൊച്ചി വന്ദേഭാരത്. അവതരിപ്പിച്ച അന്ന് മുതൽ തന്നെ ട്രെയിനിൽ സീറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. പലപ്പോഴും ദിവസങ്ങൾക്ക് മുൻപേ തന്നെ ബുക്കിംഗ് പൂർത്തിയാകാറുണ്ട്. ഓണത്തിരക്ക് ഏറിയോടെ സ്ഥിതി രൂക്ഷമായി. ഇതോടെ ട്രെയിനിൻ്റെ സീറ്റ് ഉയർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. കോച്ചുകൾ എട്ടിൽ നിന്ന് 16 ആക്കി ഉയർത്തണമെന്നായിരുന്നു ആവശ്യം. ഇതിനാണിപ്പോൾ റെയിൽവെ പച്ചക്കൊടി വീശിയത്. പ്രധാന അന്തർസംസ്ഥാന റൂട്ടുകളിൽ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോച്ചുകൾ ഉയർത്തിയതെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു.

vand2-109

ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് കൊച്ചി-ബെംഗളൂരു ട്രെയിൻ സർവ്വീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 26651 ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5:10 നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തും. തിരികെ എറണാകുളത്ത് നിന്നുള്ള ട്രെയിൻ (നമ്പർ 26652) ഉച്ചയ്ക്ക് 2:20-ന് പുറപ്പെട്ട് രാത്രി 11 മണിയോടെയാണ് ബെംഗളൂരിൽ എത്തുക.

കണ്ണൂരിലേക്ക് സെപ്ഷ്യൽ ട്രെയിനും

ഓണത്തിനിടെ യാത്രക്കാരുടെ തിരിക്ക് പരിഹരിക്കാൻ ബെംഗളൂരിൽ നിന്നും കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയൽവെ. ട്രെയിൻ നമ്പർ 06567 ഓഗസ്റ്റ് 20-ന് സർവ്വീസ് തുടങ്ങും. രാത്രി 10:30 ന് ബെംഗളൂരു കൻ്റോണ്‍മെൻ്റിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 12.50-ന് കണ്ണൂരിലെത്തുന്ന വിധത്തിലാണ് സർവ്വീസ്. വടക്കൻ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ സെപ്ഷ്യൽ സർവ്വീസ് വലിയ സഹായമാകും.

ഓഗസ്റ്റ് 21 ന് വൈകീട്ട് 4.10ഓടെയാണ് മടക്ക സർവ്വീസ്. പിറ്റേന്ന് രാവിലെ 6 മണിക്കാണ് സർവ്വീസ് ബംഗളൂരു കന്റോൺമെന്റിൽ എത്തുക. ട്രെയിനിന് 14 സ്റ്റേഷനുകളാണ് അനുവദിച്ചിരുക്കുന്നത്.കെആർ പുരം, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവയാണത്.

തിരുവനന്തപുരത്തേക്കും ഉണ്ട് സ്പെഷ്യൽ

ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം റൂട്ടിലും റെയിൽവെ പുതിയ സ്പെഷ്യൽ സർവ്വീസ് അനുവദിച്ചിട്ടുണ്ട്. 20ന് വൈകിട്ടാണ് ട്രെയിൻ പുറപ്പെടുക. 5.10ന് പുറപ്പെടുന്ന ബെംഗളൂരു – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06569) പിറ്റേന്ന് രാവിലെ 10ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (06570) 22ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് 23ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല എന്നവയാണ് സ്റ്റോപ്പുകൾ.



Source link

Leave a Reply

Your email address will not be published. Required fields are marked *