Headlines

ശനി രേവതിയുടെ രണ്ടാം പാദത്തിൽ; ഓഗസ്‌റ്റ് 20 മുതൽ ഈ രാശിക്കാർക്ക് സൗഭാഗ്യം, ബാങ്ക് ബാലൻസ് കുതിക്കും! | Saturn Transit 2026; Good Fortune Awaits Those Born Under These Zodiacs And Their Bank Balance Will Soar


Astrology

oi-Nidhin Illikkambath

സാധാരണയായി കൂടുതൽ പേരും ജ്യോതിഷത്തിൽ ശനി എന്ന് കേൾക്കുമ്പോൾ ഭയപ്പെടുക പതിവാണ്. ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. അതിൽ തർക്കമില്ല, പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും പൊതുവെ നൽകുക.

നിങ്ങൾ അറിയേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ശനിയുടെ സ്വാധീനം ഏത് രീതിയിൽ ആണെങ്കിലും അത് നമ്മെ വളരെയധികം ബാധിക്കും. നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് സ്വന്തമായുണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകാറുള്ളത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അത്തരത്തിൽ ചില രാശിക്കാർക്ക് അങ്ങനെയൊരു കാലമാണ് ഇനി വരുന്നത്.

saturn transit 2026

ഈ വരുന്ന ഓഗസ്‌റ്റ് 20ന്, കർമ്മദാതാവായ ശനി രേവതിയുടെ രണ്ടാം പാദത്തിൽ പ്രവേശിക്കുകയാണ്. ഇതൊരിക്കലും സാധാരണ കാര്യമല്ല. ശനി മനുഷ്യജീവിതത്തിലും 12 രാശിചിഹ്നങ്ങളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ്. നേരത്തെ ശനി ജൂലൈ 27ന് നിർണായകമായ ഒരു മാറ്റം നടത്തിയിരുന്നു. മീന രാശിയിൽ പിന്നോക്കാവസ്ഥയിലാണ് ശനി ഉള്ളത്.

അതായത് ഈ ദിവസം മുതൽ ശനിയുടെ പിന്നോട്ടുള്ള ചലനം തുടങ്ങി. അഞ്ച് മാസത്തോളം അത് തുടരുമെന്നാണ് കരുതുന്നത്. അതായത് ഈ വർഷം ഡിസംബർ 11 വരെ ശനിയുടെ പിന്മാറൽ ചലനം തുടരുമെന്ന് അർത്ഥം. നിലവിൽ, ശനി മീനരാശിയിലാണ്. അവിടെ രാഹുവിന്റേയും കേതുവിന്റെയും സ്വാധീനവും ഉണ്ട്, അതിനാൽ ചില രാശിക്കാർക്ക് നല്ല കാലം വരും. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.

മേടം

ഈ രാശിക്കാർക്ക് ശനിയുടെ സ്വാധീനം സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരാൻ സഹായിക്കും. വരുമാനം വർധിപ്പിക്കാനുള്ള പുതിയ അവസരങ്ങൾ വന്നുചേരും. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ മുന്നോട്ട് പോകാനും ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർധിക്കാനും സാധ്യ. കഠിനാധ്വാനത്തിലൂടെ സ്ഥിരമായ നേട്ടങ്ങൾ ലഭിക്കാനുള്ള സമയമായിരിക്കും ഇത്.

ഇടവം:

കരിയറിലാണ് ഇവർക്ക് പ്രധാന നേട്ടങ്ങൾ പ്രതീക്ഷിക്കപ്പെടുന്നത്. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റത്തിനുള്ള സാധ്യത വർധിക്കാനും ഇടയുണ്ട്. ബിസിനസ് നടത്തുന്നവർക്ക് ദീർഘകാല പദ്ധതികൾ നടപ്പാക്കാൻ സാധിക്കും. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ ഉണ്ടാവും. സകല സൗഭാഗ്യങ്ങളും ഇവർക്ക് വന്നുചേരും.

കർക്കടകം

ഈ രാശിക്കാർക്ക് ശനിയുടെ സ്വാധീനം ജോലി, ബിസിനസ്, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ സ്ഥിരത നൽകാൻ സഹായകമാകാം. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ പൂർത്തിയാക്കാൻ അവസരം ലഭിച്ചേക്കാം. വിദേശയാത്ര, ഉയർന്ന പഠനം, പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുകൂല മാറ്റങ്ങൾ വരും. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്താനും സാധിച്ചേക്കാം.

വൃശ്ചികം

ഈ രാശിക്കാർക്ക് ശനിയുടെ സംക്രമണം സാമ്പത്തിക വളർച്ചയ്ക്കും ദീർഘകാല നേട്ടങ്ങൾക്കും വഴിയൊരുക്കും. ജോലിയിൽ സ്ഥിരതയും പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കാം. നിക്ഷേപങ്ങൾ, സ്വത്ത്, ബിസിനസ് തുടങ്ങിയ കാര്യങ്ങളിൽ ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ ഗുണം ചെയ്യാം. ഇക്കൂട്ടരുടെ ബാങ്ക് ബാലൻസ് കുത്തനെ ഉയരും.



Source link

Leave a Reply

Your email address will not be published. Required fields are marked *