Headlines

‘ഹിന്ദുക്കളില്‍ പോലും ഭയമുണ്ട്…’ മനംമടുത്താണ് ബിജെപി വിട്ടത്, തുറന്നു പറഞ്ഞത് നടന്‍ ദേവന്‍ | Actor Devan Reveals Why Quit BJP, No One Leader Respond To Me In Call Or Chat, What Amit Shah Says


Kerala

oi-Ashif N

ബിജെപി അംഗത്വം രാജിവെച്ചുള്ള പ്രഖ്യാപനം നടന്‍ ദേവന്‍ നടത്തിയത് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ ആയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും പ്രാഥമിക അംഗത്വവും രാജിവെച്ചു എന്നായിരുന്നു ദേവന്റെ പ്രഖ്യാപനം. ഇതിന് വേദിയില്‍ ഉണ്ടായിരുന്ന മറ്റൊരു ബിജെപി നേതാവ് അതിന് ശേഷം മറുപടി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ദേവന്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തിയിരിക്കുകയാണ്.

ബിജെപിയില്‍ നേരിട്ടത് വലിയ അവഗണനയാണ് എന്ന് ദേവന്‍ പറയുന്നു. സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചെങ്കിലും തനിക്ക് പ്രത്യേകിച്ച് ജോലി ഉണ്ടായിരുന്നില്ല. എന്താണ് താന്‍ ചെയ്യേണ്ടത് എന്ന് ആരും പറഞ്ഞില്ല. തന്റെ അഭിപ്രായങ്ങള്‍ കേട്ടതുമില്ല. നേതൃത്വങ്ങളെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ടും ഫലമുണ്ടായില്ലെന്നും ദേവന്‍ പറയുന്നു.

devan reveals why quit bjp

അപ്രതീക്ഷിതമായ രാജിയല്ല ഇത്. ജനങ്ങള്‍ക്ക് അങ്ങനെ തോന്നാം. കഴിഞ്ഞ ആറ് മാസമായി താന്‍ വളരെ അധികം ആലോചിച്ച് എടുത്ത തീരുമാനമാണ്. ചര്‍ച്ച ചെയ്യാമെന്ന് കരുതി കേരളത്തിലെ ബിജെപി നേതൃത്വങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോഴൊന്നും അവരെ കിട്ടിയില്ല. മെസ്സേജ് അയച്ചതിന് റിപ്ലേ ഇല്ല. ഈ രീതിയില്‍ എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും ദേവന്‍ ചോദിക്കുന്നു.

ഒരു സ്ഥാനത്തിന് വേണ്ടി വന്ന വ്യക്തിയല്ല താന്‍. അതുകൊണ്ടുതന്നെ കടിച്ചുതൂങ്ങി നില്‍ക്കാന്‍ സാധിക്കില്ല. ഇയാള്‍ ആരാണ് എന്ന് അവര്‍ മനസിലാക്കണ്ടേ. വര്‍ക്ക് ചെയ്യാന്‍ ഒരു സംവിധാനം ഉണ്ടാക്കണം. പ്രവര്‍ത്തിക്കാന്‍ ഒരു സ്‌പെയ്‌സ് വേണം. അതില്ലാതെ ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നും നടന്‍ ദേവന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് വിശദീകരിച്ചു.

തെറ്റിദ്ധരിക്കപ്പെട്ട പാര്‍ട്ടിയാണ് ബിജെപി. കേരളത്തിന്റെ കാലാവസ്ഥയില്‍ ബിജെപിക്ക് ഇവിടെ കാലുറപ്പിക്കാന്‍ പറ്റില്ല. ഹിന്ദുക്കളില്‍ വരെ ഒരു ഭീതിയുണ്ട്. അത് ബിജെപി മാറ്റി എടുക്കണം. അല്ലാതെ പാര്‍ട്ടിക്ക് ഇവിടെ കാലുറപ്പിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ എന്നെ ഉപയോഗിക്കാമെന്നാണ് താന്‍ അവരോട് പറഞ്ഞത് എന്നും ദേവന്‍ പറയുന്നു.

വൈസ് പ്രസിഡന്റ് പദവി തന്നപ്പോള്‍ താന്‍ അവരോട് ചോദിച്ചു, എന്താണ് ചെയ്യേണ്ടത്. നാലോ അഞ്ചോ വൈസ് പ്രസിഡന്റുമാരുണ്ട്. അതുകൊണ്ടാണ് താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചത്. അതിന് ഉത്തരം നല്‍കാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചില്ല. അപ്പോള്‍ സംശയമായി. ഉത്തരവാദിത്തം ഇല്ലാതെ എന്തു ചെയ്യാന്‍. കൈയ്യില്‍ വടി കിട്ടേണ്ടേ എന്നും ദേവന്‍ പറയുന്നു.

ജനങ്ങള്‍ക്ക് എന്നെ വിശ്വാസമാണ്. എന്റെ പാര്‍ട്ടിയെ വിശ്വാസമില്ല. 2021ല്‍ താനും അമിത് ഷായും മാത്രം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. കെപിപി-ബിജെപി ലയനം തീരുമാനിച്ചു. ഏത് സീറ്റ് വേണം എന്നാണ് അമിത് ഷാ ചോദിച്ചത്. ഒരു സീറ്റിന് വേണ്ടിയല്ല തന്റെ പാര്‍ട്ടിയെ ലയിപ്പിക്കുന്നത് എന്ന് വിശദീകരിച്ചുകൊടുത്തു. തെറ്റിദ്ധരിക്കപ്പെട്ട ബിജെപിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തനിക്ക് ഒരു സ്ഥാനം വേണമെന്നും താന്‍ അമിത് ഷായോട് പറഞ്ഞുവെന്നും ദേവന്‍ വിശദീകരിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *