Headlines

ബിഎസ്എൻഎലിന്റെ അടിപൊളി അഡാർ ഓഫർ; ഈ റീചാർജ് പ്ലാനിൽ 47 ദിവസം അധിക വാലിഡിറ്റി..! അറിയാം | Best BSNL Plans; 47 Days Of Extra Validity With The ₹2399 Recharge Plan, Details Inside


Technology

oi-Nidhin Illikkambath

രാജ്യത്ത് ബിഎസ്എൻഎൽ എന്ന കമ്പനിക്ക് ഉള്ള ജനപിന്തുണ പലർക്കും ഇന്ന് സ്വപ്‌നമാണ്. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകതയാണ് ബിഎസ്എൻലിനെ വേറിട്ട് നിർത്തുന്നത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ലീഗാണ്.

കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ നോക്കണം. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത് എന്ന കാര്യം ഒരിക്കലും മറക്കാൻ പാടില്ല.

best bsnl plans

ഓരോ ഘട്ടത്തിലും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത് എന്ന് നമുക്ക് നോക്കിയാൽ കാണാവുന്നതാണ്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ മഷിയിട്ട് നോക്കിയാലും നിങ്ങൾക്ക് കാണാൻ കഴിയില്ല. അതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ഇപ്പോഴിതാ അവർ ഒരു ഉഗ്രൻ ആനുകൂല്യവുമായി വന്നിരിക്കുകയാണ് തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി.

രാജ്യത്തെ തന്നെ ഏക പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ 2,399 രൂപയുടെ ദീർഘകാല പ്രീപെയ്‌ഡ്‌ പ്ലാനിന്റെ വാലിഡിറ്റി താൽക്കാലികമായി വർധിപ്പിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. ഓഗസ്‌റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധികമായി 47 ദിവസത്തെ വാലിഡിറ്റി ലഭിക്കും.

സാധാരണയായി 365 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ വാർഷിക പ്ലാനിന് ഇപ്പോൾ ഓഫർ കാലയളവിൽ റീചാർജ് ചെയ്യുന്നവർക്ക് ആകെ 412 ദിവസത്തെ വാലിഡിറ്റി ലഭിക്കും എന്നതാണ് പ്രധാന കാര്യം. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇത്രയും വലിയൊരു ഓഫർ രാജ്യത്ത് മറ്റൊരു ടെലികോം കമ്പനിയും നിലവിൽ നൽകിയിട്ടില്ല എന്നതാണ്.

2399 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

കമ്പനിയുടെ 2399രൂപ പ്ലാൻ പ്രധാനമായും ദീർഘകാല ഉപയോഗം ലക്ഷ്യമിട്ടുള്ള വാർഷിക പ്ലാനാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഡാറ്റ ഉപയോഗത്തിൽ പ്രതിദിനം 2 ജിബി വരെ ഹൈ-സ്‌പീഡ് ഡാറ്റ ലഭിക്കും. പ്രതിദിന പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിയായി കുറയും.

സാധാരണയായി 2399 പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. എന്നാൽ ഓഗസ്‌റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കുന്ന അധിക 47 ദിവസത്തോടെ വാലിഡിറ്റി 412 ദിവസമാകും. അതായത് ഒരു വർഷത്തിലധികം റീചാർജ് ചെയ്യാതെ ഈ പ്ലാനിലെ സേവനങ്ങൾ ഉപയോഗിക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

ദിവസം കണക്കാക്കിയുള്ള ചെലവിലും ഓഫർ ഉപഭോക്താക്കൾക്ക് ഗുണകരമാണ്. 365 ദിവസത്തെ സാധാരണ വാലിഡിറ്റി കണക്കാക്കിയാൽ പ്രതിദിന ചെലവ് ഏകദേശം 6.57 രൂപയോളം വരും. എന്നാൽ അധിക 47 ദിവസവും ഉൾപ്പെടുത്തി 412 ദിവസത്തെ വാലിഡിറ്റി ലഭിക്കുമ്പോൾ പ്രതിദിന ശരാശരി ചെലവ് ഏകദേശം 5.82 ആയി കുറയുമെന്നതാണ് പ്രധാന നേട്ടം.

അതിനാൽ ദീർഘകാല വാലിഡിറ്റിയോടൊപ്പം കോളുകളും എസ്എംഎസും ഡാറ്റയും ഉൾപ്പെടുന്ന ഒരു പ്ലാൻ തേടുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 2399 പ്ലാനിന്റെ 47 ദിവസത്തെ അധിക വാലിഡിറ്റി ശ്രദ്ധേയമായ ഓഫറാണ്. പ്രത്യേകിച്ച് ഒരു വർഷത്തിലധികം കാലത്തേക്ക് ഒരൊറ്റ റീചാർജിലൂടെ സേവനം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് കൂടുതൽ പ്രയോജനകരമാകും എന്നതാണ് പ്രധാന കാര്യം.



Source link

Leave a Reply

Your email address will not be published. Required fields are marked *