Headlines

സ്വര്‍ണം ചാഞ്ചാടി മുന്നോട്ട്; പവന് ഒരു ലക്ഷത്തില്‍ താഴേക്ക് വരുമെന്ന പ്രതീക്ഷ വേണ്ട, ഇന്നത്തെ പവന്‍ വില | Kerala Gold Rate Today August 17 Monday Rises Rs 400 Per Pavan; Is Consumers Better Buy Or Sell?


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഓഹരി വിപണി നഷ്ടത്തിലാണ്. ഇന്ത്യന്‍ രൂപ മുന്നേറാന്‍ സാധിക്കാതെ നില്‍ക്കുന്നു. സ്വര്‍ണത്തില്‍ ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാധ്യത. ചാഞ്ചാടി സ്വര്‍ണം മുന്നോട്ട് തന്നെയാകും പോകുക എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. പ്രത്യേകിച്ചും വരുന്ന മൂന്നു മാസം.

ജ്വല്ലറികളില്‍ എത്തുന്ന പലരും ചോദിക്കുന്നത് ഒരു ലക്ഷം രൂപയില്‍ താഴേക്ക് സ്വര്‍ണവില എത്തുമോ എന്നതാണ്. നിലവിലെ സാഹചര്യത്തില്‍ സാധ്യത തീരെ ഇല്ല. നേരിയ തോതില്‍ കുറഞ്ഞും കൂടിയും വില മുന്നോട്ട് പോകുമെന്ന് അവര്‍ പറയുന്നു. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ താഴ്ന്ന കാരറ്റ് സ്വര്‍ണം തിരഞ്ഞെടുത്താല്‍ മതിയാകും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4400 ഡോളര്‍ കടന്നു. കേരളത്തിലെ വില അറിയാം…

gold price kerala august17

കേരളത്തില്‍ കഴിഞ്ഞ തുടര്‍ച്ചയായ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നു വരികയാണ്. വെള്ളിയാഴ്ച ഗ്രാമിന് 140 രൂപ കൂടി. ശനിയാഴ്ച 65 രൂപ വര്‍ധിച്ചു. ഇന്ന് 50 രൂപ വര്‍ധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 114160 രൂപയായി. ഗ്രാമിന് 14270 രൂപയുമായി.

അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 250 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2500 രൂപയും. സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 18, 14, 9 കാരറ്റുകള്‍ തിരഞ്ഞെടുക്കാം. ഈ കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മിക്ക ജ്വല്ലറികളിലും സജീവമായിട്ടുണ്ട്. കുറഞ്ഞ സ്വര്‍ണത്തില്‍ കാഴ്ച കൂടുതലുള്ള ആഭരണങ്ങളാണ് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കുറഞ്ഞ കാരറ്റിലെ ആഭരണങ്ങള്‍ ജ്വല്ലറികല്‍ എത്തിച്ചിരിക്കുന്നത്. പ്രധാന ബ്രാന്റഡ് ജ്വല്ലറികളില്‍ ഇത്തരം കുറഞ്ഞ കാരറ്റ് ആഭരണങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുവന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11725 രൂപയാണ് ഇന്നത്തെ വില, പവന് 93800 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9130 രൂപയും പവന് 73040 രൂപയുമാണ്. 9 കാരറ്റ് ഗ്രാമിന് 5890 രൂപയും പവന് 47120 രൂപയുമാണ് നല്‍കേണ്ടത്.

പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങുമെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 8000 രൂപയ്ക്കും 10000 രൂപയ്ക്കുമിടയില്‍ അധികമായി നല്‍കേണ്ടി വരും. ജെന്‍സി പ്രായക്കാര്‍ താഴ്ന്ന കാരറ്റ് സ്വര്‍ണത്തിലെ ആഭരണങ്ങള്‍ക്ക് പ്രിയം കാണിക്കുന്നുണ്ട്. കൗമാരക്കാരെ ലക്ഷ്യമിട്ട് മികച്ച ശേഖരം എത്തിയിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *