Kerala
oi-Rakhi
ട്വൻ്റി ഫോർ ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത ട്രോളുകളാണ് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ ഏറ്റുവാങ്ങുന്നത്. അഖിലിൻ്റെ നിലപാട് മാറ്റത്തെയാണ് പരിപാടിയിൽ ചോദ്യം ചെയ്തത്. പരിപാടിയിൽ അവതാരകൻ ഉയർത്തിയ പല ചോദ്യങ്ങൾക്കും അഖിലിന് മറുപടി ഉണ്ടായിരുന്നില്ല. ഉത്തരം മുട്ടി ഒടുവിൽ അഖിൽ ദേഷ്യപ്പെട്ട നിരവധി അവസരങ്ങളും ഉണ്ടായി. ഇതോടെയാണ് ആളുകൾ അഖിലിനെതിരെ പരിഹാസം ഉയർത്തിയത്. എന്നാലിതാ ഇത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് അഖിൽ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
‘ട്രോൾ ഉണ്ടാക്കി ആഘോഷിച്ചാലും കമന്റ് ഇട്ടാലും സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം കിട്ടില്ല. പകരം എനിക്കെതിരെ വീഡിയോ ചെയ്തു യൂ ടൂബിൽ അപ്ലോഡ് ചെയ്യൂ.. പ്രയോജനമുണ്ടാകും. മറ്റൊന്നുമല്ല ഓണമായിട്ട് ഞാൻ മൂലം നിങ്ങൾക്ക് എന്തെങ്കിലും കിട്ടണമല്ലോ.ജൂലൈ 25 മുതൽ ഞാൻ അഗ്നി പരീക്ഷ ഷൂട്ടുമായി ഞാൻ തിരക്കിലാണ്.ഒരു ദിവസം with gst ഒന്നര ലക്ഷത്തോളം ആണ് എന്റെ ശമ്പളം. നിങ്ങൾ മൂലം എനിക്ക് സന്തോഷം കിട്ടുന്നത് പോലെ നിങ്ങൾക്കും എന്തെങ്കിലും കിട്ടണ്ടേ.അപ്പൊ ഈ ഓണം നമുക്ക് പൊളിക്കാം’, എന്നാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയത്. ഇനിയെങ്കിലും പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കൂവെന്ന ഉപദേശങ്ങളാണ് പലരും നൽകിയിരിക്കുന്നത്. ചില കമൻ്റുകൾ ഇങ്ങനെ

‘താങ്കൾ ഇനിയെങ്കിലും ആ വരുമാനത്തുക കൃത്യമായി മാനേജ് ചെയ്യുക. നാളെ ആ കാശിന് മെഴ്സിഡെസ് വാങ്ങി അവസാനം അത് വിറ്റ് , റേഷൻ കാർഡിലാണ്ചിലവ് എന്നു പറയരുത് .താങ്കൾക്ക് പിഴച്ചത് ബേസിക്ഇൻറഗ്രിറ്റിയാണ്, അത് നഷ്ടപ്പെടുത്തി കാശ് സമ്പാദിച്ചാൽ അത് ഞൊട്ടയിട്ട പോലെ പോകും’, എന്നായിരുന്നു ഒരു കമൻ്റ്.
‘Bigg Boss-ൽ നിങ്ങളെ ഇഷ്ടമായിരുന്നു. പക്ഷേ പുറത്ത് ഇറങ്ങിയതിനുശേഷം നിങ്ങൾ ചെയ്ത കാര്യങ്ങൾ അസഹനീയമായിരുന്നു. ആദ്യം നിങ്ങൾ ആ ജാസ്മിനെ തോൽപ്പിക്കാൻ പരമാവധി ശ്രമിച്ചു. പിന്നെ ആവശ്യമില്ലാത്ത കുറെ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു. അതൊക്കെ പോരാഞ്ഞിട്ട് നിങ്ങളുടെ നിലപാടുകൾ മാറ്റി BJP-യിൽ ചേർന്നു.
നിങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ കോൺഗ്രസ് പാർട്ടിയിലോ നിന്നിരുന്നെങ്കിൽ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചേനെ. ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ട് ഇനി നിങ്ങൾ വിഷമിച്ചിട്ട് കാര്യമുണ്ടോ? നിങ്ങളെ ഞങ്ങൾക്കെല്ലാം എത്ര ഇഷ്ടമായിരുന്നു. ഇപ്പോൾ അതൊക്കെ വെറുപ്പായി മാറിയില്ലേ?
നിങ്ങൾ വിഷമിക്കേണ്ട. ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാതെ സ്വന്തം കാര്യം നോക്കി മുന്നോട്ടുപോകൂ. മറ്റുള്ളവരെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോകൾ നിർത്തൂ. എന്നിട്ട് മനുഷ്യർക്ക് ഉപകാരമുള്ള കാര്യങ്ങളിൽ ഇടപെടൂ. അപ്പോൾ എല്ലാവരും നിങ്ങളെ വീണ്ടും ഇഷ്ടപ്പെടും’, എന്നാണ് വേറൊരാൾ കമൻ്റ് ചെയ്തത്.
‘ട്രോൾ ഉണ്ടാക്കിയാൽ ഫേസ്ബുക്കിൽ പണം കിട്ടും.ഈ കൊല്ലംകാർ ജോലി സ്ഥലത്തൊക്കെ പ്രശ്നമുണ്ടാക്കി ജോലി വിട്ടു വരുന്ന സമയത്ത് പറയുന്ന ഒരു സ്ഥിരം ഡയലോഗ “എന്റെ പറമ്പിലെ റബറ് വെട്ടിയാൽ എനിക്ക് ജീവിക്കാം എന്ന്. അതുപോലെ ഒരു അൽപ്പത്തരം തന്നെയാണ് ഈ വരുമാനകണക്കു പറഞ്ഞ് ആളാവലും.മാസം അഞ്ചും, പത്തും ലക്ഷം ഇവിടുത്തെ യൂട്യൂബ്ഴ്സ് വരെ ഉണ്ടാക്കുന്നുണ്ട്… പിന്നാ ഇയാളുടെ ലച്ചം’ എന്നാണ് ഒരാൾ പരിഹസിച്ചത്.