Headlines

യുഎഇയിൽ പാസ്പോർട്ട് സേവനങ്ങൾക്ക് നേരിട്ടെത്താം; 16 കേന്ദ്രങ്ങൾ, അടിയന്തര സേവനങ്ങൾക്ക് മാത്രം, കൂടുതലറിയാം | Passport Services Available In Person In The UAE; 16 Centers Emergency Services Only Find Out More


Gulf

oi-Nidhin Illikkambath

അബുദാബി: യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾക്കായി യോഗ്യരായ അപേക്ഷകർക്ക് ഇനി നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ലഭിക്കും. അബുദാബിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ 16 ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നേരിട്ടെത്തിയുള്ള അപേക്ഷകൾ സ്വീകരിക്കും. എന്നാൽ എല്ലാ അപേക്ഷകർക്കും ഈ സൗകര്യം ലഭിക്കില്ല. അടിയന്തരമായി സേവനം ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങൾക്കാണ് ഈ സൗകര്യം.

uae

തത്കാൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ, നവജാത ശിശുക്കളുടെ പാസ്‌പോർട്ട് അപേക്ഷകൾ, അടിയന്തര യാത്രാരേഖയ്ക്ക് അപേക്ഷിക്കുന്നവർ, മുതിർന്ന പൗരന്മാർ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ എന്നിവർക്കാണ് നേരിട്ട് എത്തി അപേക്ഷ നൽകാൻ സാധിക്കുക എന്നാണ് .

അതേസമയം, അപേക്ഷകർ ഓൺലൈനായി മുൻകൂട്ടി സമയം ബുക്ക് ചെയ്യുന്നതാണ് കൂടുതൽ ഉചിതമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേരിട്ട് എത്തുന്നവരുടെ അപേക്ഷകൾ ലഭ്യമായ സമയ ക്രമത്തിനനുസരിച്ചായിരിക്കും സ്വീകരിക്കുക. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ജൂലൈ 22 മുതൽ കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് കൈമാറിയിരിക്കുന്നത്. ഓൺലൈനായി സമയം മുൻകൂട്ടി ബുക്ക് ചെയ്യാം. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് സേവന സമയം.

അൽഹിന്ദ് ഈടാക്കുന്ന സേവന നിരക്ക് 19 ദിർഹമാണ്. ഇതിൽ മൂല്യവർധിത നികുതിയും ഉൾപ്പെടുന്നു. അപേക്ഷാ ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, രേഖകൾ തയ്യാറാക്കൽ, ആഭ്യന്തര കൊറിയർ, പ്രിന്റ് എടുക്കൽ, പകർപ്പ് എടുക്കൽ തുടങ്ങിയ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ഈ നിരക്കിൽ ഉൾപ്പെടും.

ഈ 19 ദിർഹം സേവന നിരക്കിന് പുറമേ ഇന്ത്യൻ സർക്കാരിന്റെ നിശ്ചിത ഫീസും അടയ്ക്കണം. 14 വർഷത്തിന് ശേഷം ജൂലൈ 1 മുതലാണ് ഇന്ത്യൻ സർക്കാർ പാസ്‌പോർട്ട് നിരക്കുകൾ വർധിപ്പിച്ചത്. സാധാരണ വിഭാഗത്തിൽ 36 പേജുള്ള പുതിയ പാസ്‌പോർട്ടിനും പുതുക്കുന്നതിനും 2500 രൂപയും, തത്കാൽ സേവനത്തിൽ 5000 രൂപയും ആയിരിക്കും നിരക്ക്.

നേരത്തെ ഇത് യഥാക്രമം 1500 രൂപയും 3500 രൂപയുമായിരുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ സേവനത്തിൽ 125 അമേരിക്കൻ ഡോളറും, തത്കാൽ സേവനത്തിൽ 250 അമേരിക്കൻ ഡോളറും ആയിരിക്കും പുതിയ നിരക്ക്. നേരത്തെ ഇത് യഥാക്രമം 75 ഡോളറും 225 ഡോളറുമായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *