Headlines

ഓണക്കാലത്തെ യാത്രാ തിരക്ക് ; ബെംഗളൂരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ|Onam Travel Rush: Special Train from Bengaluru to Thiruvananthapuram North.,Details Inside


Travel

oi-Rakhi

ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവെ. എസ്എംവിടി ബെംഗളൂരുരിൽ നിന്നും – തിരുവനന്തപുരം നോർത്തിലേകാണ് (06569/70) ട്രെയിൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ക്രോസ്സിംഗ് / ഹാൾട്ട് സ്റ്റേഷനുകൾ അല്ലാത്ത സ്റ്റേഷനുകളായ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.

റെയിൽവേ ആദ്യഘട്ടത്തിൽ അനുവദിച്ച ഓണം സ്പെഷ്യൽ ട്രെയിനുകൾ യാത്രക്കാരുടെ ആവശ്യത്തിന് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു. പാർലമെന്റ് സമ്മേളനത്തിനിടയിൽ റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ മറ്റ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരെ നേരിൽ കണ്ട് കേരളത്തിലേക്കുള്ള ഓണക്കാല യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്നാണ് അധികമായി ഈ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് കൂടുതൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ വരും ദിവസങ്ങളിലും അനുവദിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും എംപി പറഞ്ഞു.

train2-20

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിൻ്റെ കോച്ച് ഉയർത്തി: ആശ്വാസം

ബെംഗളൂരിലെ മലയാളികളുടെ ഇഷ്ട സർവ്വീസായ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിൻ്റെ കോച്ച് ഉയർത്തി റെയിൽവെ. ഓണത്തിരക്കിനിടെയാണ് ആശ്വാസ പ്രഖ്യാപനം. കോച്ചുകളുടെ എണ്ണം 8-ൽ നിന്ന് 16-ആയാണ് വർധിപ്പിച്ചത്. ഈ റൂട്ടിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്കും വിദ്യാർത്ഥികൾക്കും ഇത് വലിയ ആശ്വാസമാകും. സീറ്റുകളുടെ എണ്ണം 530-ൽ നിന്ന് 1128 ആയാണ് ഉയർത്തിയത്. ഓഗസ്റ്റ് 17 മുതലയാരിക്കും 16 കോച്ചുകളോടെ ട്രെയിൻ സർവ്വീസ് നടത്തുക.

ബെംഗളൂരിൽ നിന്ന് ഓണത്തിന് നാട്ടിലേക്ക് നേരത്തേ തന്നെ ചില സ്പെഷ്യൽ ട്രെയിനുകൾ റെയിൽവെ പ്രഖ്യാപിച്ചിരുന്നു.

ട്രെയിനുകളുടെ വിശദാംശങ്ങൾ

ബെംഗളൂരിൽ നിന്ന് 06523-എസ് എം വി ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കെൻഡ് സ്പെഷ്യൽ- സെപ്റ്റംബർ 7 മുതൽ 28 വരെ (തിങ്കൾ)

06524 -തിരുവനന്തപുരം നോർത്ത്-എസ് എം വി ടി ബെംഗളൂരു സ്പെഷ്യൽ. സെപ്റ്റംബർ 8 മുതൽ 29 വരെ (ചൊവ്വ)

06547-എസ് എം വി ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ.സെപ്റ്റംബർ 2 മുതൽ 23 വരെ (ബുധൻ)

06548-തിരുവനന്തപുരം നോർത്ത്-എസ് എം വി ടി ബെംഗളൂരു സ്പെഷ്യൽ- സെപ്റ്റംബർ 3 മുതൽ 24 വരെ (വ്യാഴം)

06555-എസ് എം വി ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ. സെപ്റ്റംബർ 4 മുതൽ 25 വരെ (വെള്ളിയാഴ്ച)



Source link

Leave a Reply

Your email address will not be published. Required fields are marked *