Headlines

ഉത്തരഖണ്ഡിൽ മിന്നൽ പ്രളയം;തുരങ്കത്തിൽ കുടുങ്ങി 20 ഓളം തൊഴിലാളികൾ..രക്ഷാപ്രവർത്തനം തുടരുന്നു|Flash Flood in Uttarakhand; Around 20 Workers Trapped in a Tunnel, Rescue Operations Underway.


India

oi-Rakhi

ഉത്തരാഖണ്ഡിലിയിലെ ചമോലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കത്തിൽ കുടുങ്ങി തൊഴിലാളികൾ. വൈകീട്ടോടെ തുരങ്കത്തിനുള്ളിലേക്ക് വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറുകയാണ്. ചമോലിയിലെ പീപ്പൽകോട്ടിയിലുള്ള തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പദ്ധതി പ്രദേശത്താണ് അപകടം നടന്നത്. 16 ഓളം തൊഴിലാളികളെ രക്ഷപ്പെടുത്തി. 20 ഓളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

രക്ഷപ്പെടുത്തിയ 16 പേരേയും ഗോപ്ഷ്വാറിലുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൌരവ് കുമാർ പറഞ്ഞു. ‘ഒരു ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നിർമ്മിച്ചുകൊണ്ടിരിക്കുന്ന തുരങ്കമാണിത്. വൈകീട്ട് 6.30യോടെയാണ് അപകടം സംഭവക്കുന്നത്. വലിയ തോതിൽ വെള്ളവും ചളിയും തുരങ്കത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആ സമയത്ത് നിരവധി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരാണ് കുടുങ്ങിപ്പോയത്. വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എത്രയും പെട്ടെന്ന് ബാക്കിയുളള തൊഴിലാളികളെ കൂടി രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

രക്ഷപ്പെടുത്തിയ 16 പേരേയും ഗോപ്ഷ്വാറിലുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൌരവ് കുമാർ പറഞ്ഞു. തുരങ്കത്തിൽ ചളിയും വെള്ളവും നിറഞ്ഞ് നിൽക്കുകയാണ്. രക്ഷാപ്രവർത്തനം നടത്തുന്നതിനായി തുരങ്കത്തിലേക്ക് കടക്കുന്ന ഭാഗത്തുള്ള തടസങ്ങളെല്ലാം നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് എസ് ഡി ആർ എഫ് -എൻ ഡി ആർ എഫ് സംഘത്തെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.

ut2-14

ബാക്കി വന്ന തൊഴിലാളികളെ മേഖലയിൽ നിന്നും ഒഴിപ്പിക്കാനുള്ള നടപടികൾ ജില്ലാ ഭരണകുടത്തിൻ്റേയും ദുരന്തനിവാര സംഘങ്ങളുടേയും നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. ടണൽ പ്രൊജക്ടുമായി അധികൃതരേയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആശങ്ക രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏജൻസികളും പരസ്പരം ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴ കനത്തതോടെ നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. കഴിഞ്ഞ ദിവസ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് നീതി വാലി മേഖലയിലെ ഒരു പാലം ഒലിച്ചുപോയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *