Headlines

ഐശ്വര്യ ലക്ഷ്മിയുടെ പ്രണയം, ഇനി അമ്മയാകണം’; നടിയുടെ മാറ്റത്തിന് പിന്നിൽ..സംവിധായകൻ പറയുന്നു|Aishwarya Lekshmi Revealed Her Relation, Now She Wants to Become a Mother’; Director Reveals the Reason Behind the Actress’s Change.


Movie News

oi-Rakhi

വിവാഹ ജീവിതത്തോട് താല്പര്യമില്ലെന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ മുൻപ് വലിയ ചർച്ചയായിരുന്നു. തനിക്ക് ചുറ്റുമുള്ള വിവാഹിതരിൽ പലരും സന്തോഷവാൻമാരല്ല,പലപ്പോഴും സഹിച്ച് ജീവിക്കുകയാണ് എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇപ്പോഴിത നടി തൻ്റെ നിലപാട് തിരുത്തിയിരിക്കുകയാണെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷനേടാൻ അവർ തെറാപ്പിയെടുത്തതിനെ കുറിച്ചും സംവിധായകൻ സംസാരിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

‘ ഐശ്വര്യ പറയുന്നു പുരുഷന്മാരായാലും സ്ത്രീകളായാലും മറ്റുള്ളവരുടെ പ്രതീക്ഷ്ക്ക് അനുസൃതമായി ജീവിക്കുന്നതിന്റെ സമ്മർദ്ദങ്ങളെ കുറിച്ച് അപൂർവ്വമായി സംസാരിക്കാറുള്ളൂ. ഇത്തരം സമ്മർദ്ധങ്ങൾ മൂലമാകാം ഐശ്വര്യക്ക് തന്റെ വീട്ടുകാരോട് പലപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുള്ളത്. ബാല്യകാലത്തിൽ അവരെ എഫക്ട് ചെയ്തിട്ടുള്ള കാര്യങ്ങൾ കൗമാരത്തിലെ ചില റിലേഷൻഷിപ്പുകൾ ഇവയെല്ലാം തന്നെ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു അവരുടെ മനസ്സിൽ. ഒരുപക്ഷേ അതുകൊണ്ടാകാം വെളിയിൽ നല്ല രീതിയിൽ പെരുമാറുകയും വീട്ടിലെത്തിയാൽ മാതാപിതാക്കളോട് ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും ചെയ്തിരുന്നത്.

aiswh-

എന്താണ് ഇത് ഇങ്ങനെ എന്ന് സ്വയം വിലയിരുത്തിയപ്പോഴാണ് അതിന് പരിഹാരം കാണുവാൻ തീരുമാനിക്കുന്നത്. അങ്ങനെയാണ് ഒരു തെറാപ്പിസ്റ്റിനെ സമീപിച്ച് തന്റെ ആകുലത അറിയിക്കുകയും തെറാപ്പി ആരംഭിക്കുന്നതും .ഐശ്വര്യയുടെ വ്യക്തിത്വം ആശയകുഴപ്പങ്ങൾ ആഘാതങ്ങൾ ബന്ധങ്ങൾ മാതാപിതാക്കളുമായുള്ള പോരാട്ടങ്ങൾ ഉറച്ച തീരുമാനങ്ങൾ തെറ്റിദ്ധാരണകൾ ഇവയെല്ലാം കൂടി കടന്നുപോകുന്ന ഒരു ചികിത്സാരീതിയായിരുന്നു തെറാപ്പി. ഇക്കാര്യങ്ങളൊക്കെ ഒരു തെറാപ്പിസ്റ്റിന്റെ മുൻപിൽ തുറന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം എങ്കിൽ മാത്രമേ നമ്മുടെ മനസ്സിലെ വികലമായ ചിന്തകൾക്കും ആശയകുഴപ്പങ്ങൾക്കും നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകൂ എന്നാണ് അവർ പറയുന്നത്.

തന്റെ വീട്ടുകാരെ പോലും അറിയിക്കാതെയാണ് തെറാപ്പി ചികിത്സ നടത്തിയിരുന്നത്. ഐശ്വര്യക്ക് തന്നെകുറിച്ചുള്ള ആത്മവിശ്വാസവും അവരുടെ ചിന്തകളിലെ വ്യക്തതയുമാണ് സ്വയം മനശുദ്ധീകരണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാൻ കാരണമായത് .എന്തായാലും ഈ തെറാപ്പി കൊണ്ട് ഐശ്വര്യക്ക് വളരെ മാറ്റവും ഗുണവും ഒക്കെ ഉണ്ടായി എന്നാണ് അവർ അവകാശപ്പെടുന്നത് .ഐശ്വര്യ പെട്ടെന്ന് ഇമോഷണൽ ആകുന്ന വ്യക്തിയായിരുന്നു അതിൽ നിന്നൊക്കെ മാറി ചിന്തിച്ച് തീരുമാനം എടുക്കുവാനും ഏതൊരു സിറ്റുവേഷനെയും ക്വയറ്റ് ആയി ഓവർകം ചെയ്യുവാനും ഇപ്പോൾ കഴിയുന്നുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്.

ഇനി മറ്റൊരു കാര്യം എന്തായാലും ഈ തെറാപ്പി കൊണ്ട് മാതാപിതാക്കൾക്കും സന്തോഷത്തിനുള്ള മറ്റൊരു വഴി തെളിഞ്ഞിട്ടുണ്ട് .താൻ കല്യാണം കഴിക്കില്ല ഭർത്താവും കുട്ടികളും കുടുംബവും എന്ന സങ്കൽപം തന്റെ ചിന്തയിലെ ഇല്ല എന്ന് പറഞ്ഞ ഐശ്വര്യയുടെ മനസ്സ് ഇപ്പോൾ മാറിയിരിക്കുന്നു. താൻ കല്യാണം കഴിക്കുമെന്നും തനിക്കൊരു കുട്ടി വേണമെന്നുമുള്ള ആഗ്രഹം ഇപ്പോൾ അവർ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു കുടുംബ ജീവിതത്തിനുപരി തനിക്കൊരു അമ്മയാകണം എന്ന ആഗ്രഹമാണ് ഈ മനംമാറ്റത്തിന് കാരണം. കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമില്ല താൻ പ്രസവിക്കുന്ന കുട്ടി തന്നെയാകണം തന്നെ അമ്മ എന്ന് വിളിക്കേണ്ടത് എന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യ ലക്ഷ്മിക്ക് ഇപ്പോൾ ഒരു റിലേഷൻഷിപ്പ് ഉണ്ടെന്ന് അവർ പറയുന്നുണ്ട്. പക്ഷേ ആളിന്റെ പേരും മറ്റു വിവരങ്ങളും ഒന്നും ഇപ്പോൾ പുറത്തുവിടില്ല. താൻ ഒരു ചിത്രത്തിൽ ഒരു കുട്ടിയുടെ അമ്മയായി അഭിനയിച്ചതിലൂടെയാണ് തനിക്കും ഒരു അമ്മയാകണമെന്ന ആഗ്രഹം ഉടലെടുത്തത്.

ആ കുട്ടിയുമായുള്ള അടുപ്പവും സ്നേഹവും ഒക്കെ അഭിനയിക്കുകയായിരുന്നു എങ്കിലും അത് യാഥാർഥ്യമാകാൻ അവർ കൊതിച്ചു. ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ നിന്നും അക്കൗണ്ട് ക്ലോസ് ചെയ്തു പോയത് വലിയ വാർത്തയായിരുന്നു. ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയെ മോശമാക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ എന്നാണ് അവർ പറയുന്നത്. സോഷ്യൽ മീഡിയയക്ക് ഞാൻ പറ്റില്ല ഞാൻ ഒരു പ്രൈവറ്റ് പേഴ്സൺ ആണ്. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നപ്പോൾ എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായിട്ടില്ല അത് കണ്ടും കേട്ടും അതിലൂടെ എനിക്ക് അവസരങ്ങളും ലഭിച്ചിട്ടില്ല. ഞാൻ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത് എൻറെ പടത്തിന് ഗുണം ചെയ്യുമെന്നും അതിലൂടെ എനിക്കുള്ള പ്രമോഷൻ ലഭിക്കുമെന്നും കരുതിയാണ്. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ അതെന്നെ നിയന്ത്രിക്കുന്ന തലത്തിലേക്ക് എത്തി. അതുകൊണ്ടാണ് ഞാൻ അതിൽ നിന്നൊക്കെ പിന്‍മാറിയതെന്ന്.

അവർ പിന്മാറിയെങ്കിലും സോഷ്യൽ മീഡിയ അവരെ വിടാതെ പിന്തുടരുകയാണ്യ അടുത്തിടെ അവർ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്നവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ആക്ഷേപങ്ങളും ട്രോളുകളും ഒക്കെ വന്നു. അതെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത് ഏത് വസ്ത്രം എപ്പോൾ ധരിക്കണം എങ്ങനെ ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ് അവരെന്തിന് ഇതൊക്കെ നോക്കണം എന്റെ വസ്ത്രധാരണത്തെ വിമർശിക്കാൻ അവർക്ക് ആരാണ് അധികാരം കൊടുത്തത്, എനിക്കിഷ്ടമുള്ള വസ്ത്രം എനിക്കിഷ്ടമുള്ളപ്പോൾ ധരിക്കും എന്ന്.

ഇതിനെതിരെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നത് മലയാളികളിൽ നിന്നുമാണ് അത് ഏറെ വേദനാജനകമാണെന്ന് പറയാതെ വയ്യ. എന്തൊക്കെയായാലും മലയാളിയായ പെൺകുട്ടി ഉയരങ്ങളിലേക്ക് പറന്നുയരുമ്പോൾ അവർക്ക് പ്രോത്സാഹനം നൽകിയില്ലെങ്കിലും അവരുടെ ചിറകുകൾ വെട്ടി വീഴ്ത്താതെ എങ്കിലും ഇരിക്കാമല്ലോ’, ആലപ്പി അഷ്റഫ് പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *