Headlines

ഈ രാശിക്കാരാണോ? ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളുടെ നല്ലകാലം തുടങ്ങി | Moon Transit In Virgo: These Two Zodiac Signs Will Get Immense Of Wealth In Coming Days, Details Inside


Astrology

oi-Jithin TP

ആകാശത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ നോക്കി മനുഷ്യന്റെ വിധിയും ഭാവിയും ഭൂമിയിലെ സംഭവങ്ങളും പ്രവചിക്കാന്‍ ശ്രമിക്കുന്ന ഒരു വിശ്വാസ രീതിയാണ് ജ്യോതിഷം. ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്.

വ്യക്തികളുടെ ജനന സമയം, ജന്മനക്ഷത്രം, രാശിക്കൂറ്, ഗ്രഹനില എന്നിവ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന ജാതകത്തിന്റൈ അടിസ്ഥാനത്തിലാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. 12 രാശികളും 27 നക്ഷത്രങ്ങളും കൂടിയുണ്ട്.

Moon Transit In Virgo

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. നവഗ്രഹങ്ങളുടെ സഞ്ചാരമാറ്റത്തിന് അനുസരിച്ച് വ്യക്തികളുടെ ജീവിതത്തില്‍ ഗുണദോഷഫലങ്ങള്‍ മാറി വരുന്നത്.

എല്ലാ ഗ്രഹങ്ങളും ഓരോ സമയങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ തങ്ങാറുള്ളൂ. ആത്മാവ്, ദാനം, മനസ് എന്നിവയുടെ കാരകനായിട്ടാണ് ചന്ദ്രനെ വിശേഷിപ്പിക്കുന്നത്. സൂര്യഗ്രഹണത്തിന് പിന്നാലെ ചന്ദ്രന്‍ ഇന്നലെ രാശി മാറിയിരുന്നു. ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കാണ് ചന്ദ്രന്‍ എത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് കൃത്യം 3:48-നാണ് ചന്ദ്രന്‍ കന്നി രാശിയിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്‍ കന്നി രാശിയിലേക്ക് കടക്കുന്നതോടെ, കാര്യങ്ങളെല്ലാം കൃത്യതയോടെയും ആലോചിച്ചും ചെയ്യാന്‍ നമുക്ക് സാധിക്കും. ചന്ദ്രന്റെ കന്നി രാശിയിലേക്കുള്ള സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുക എന്നും എന്തെല്ലാമാണ് അതെന്നും നമുക്ക് നോക്കാം..

തുലാം

തുലാം രാശിക്കാര്‍ക്ക് ചന്ദ്രന്റെ കന്നി രാശിയിലേക്കുള്ള സംക്രമണം അനുകൂലമായി ഭവിക്കും. പുതിയ വാഹനം വാങ്ങാനുള്ള അവസരം നിങ്ങളുടെ മുന്നിലെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പങ്കാളിക്കൊപ്പം ദീര്‍ഘയാത്ര പോകാനുള്ള അവസരം ലഭിക്കും.

ധനു

ചന്ദ്രന്റെ കന്നി രാശിയിലേക്കുള്ള സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നല്ലൊരു തുക അപ്രതീക്ഷിതമായി കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി നല്ല നിലയിലെത്തിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *