Headlines

ബുധനും ശുക്രനും തമ്മിൽ ചേരുന്നു; ഈ രാശിക്കാരുടെ തലവര മാറും, പണം വന്നൊഴുകും, പ്രമോഷൻ കിട്ടും! | Mercury Venus Conjunction; These Zodiacs Life Will Change, Money Will Flow In And They Will Get A Promotion


India

oi-Nidhin Illikkambath

ഗ്രഹങ്ങളുടെ കൂടിച്ചേരലും അവയുടെ രാശിമാറലും ഒക്കെ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ജ്യോതിഷത്തിൽ. മാത്രമല്ല എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി – നക്ഷത്ര മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തിൽ യാതൊരുവിധ വലിപ്പച്ചെറുപ്പവുമില്ല എന്നതാണ് പ്രധാന കാര്യം. എല്ലാ ഗ്രഹങ്ങൾക്കും അവ അർഹിക്കുന്ന പ്രാധാന്യവും പ്രസക്തിയും ജ്യോതിഷത്തിൽ നൽകിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ രണ്ട് പ്രധാന ഗ്രഹങ്ങളുടെ കൂടിച്ചേരലും അവയുടെ സംയോഗവും ഒക്കെ കാര്യമായ മാറ്റങ്ങൾ തന്നെയാണ് ജ്യോതിഷത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിൽ രണ്ട് ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ പൊതുവെ സംഭവിക്കുന്നത് ചില രാശിക്കാർക്ക് ലഭിക്കേണ്ട നേട്ടങ്ങൾ ഇരട്ടിയായി ഉയരുമെന്നതാണ്. അടുത്തിടെ, കൃത്യമായി പറഞ്ഞാൽ ഓഗസ്‌റ്റ് 13ന് അത്തരത്തിൽ ശ്രദ്ധേയമായ ഒരു ഗ്രഹ സംയോഗം നടന്നിട്ടുണ്ട്.

mercury venus conjunction

അത് മറ്റാരുമല്ല ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളായ ശുക്രനും ബുധനുമാണ് സംയോഗിച്ചിരിക്കുന്നത്. ഇതൊരിക്കലും ചെറിയൊരു മാറ്റമല്ലെന്ന് ഓർക്കണം. ബുധനും ശുക്രനും തമ്മിലുള്ള 60 ഡിഗ്രി യോഗം ഇന്ത്യൻ സമയം രാത്രി 9:49-ന് അതിന്റെ പൂർണ്ണതയിലെത്തും. ഇതൊരിക്കലും പലരും കരുതുന്നത് പോലെ ചെറിയൊരു മാറ്റമല്ല. ഈ സമയത്തിന് ശേഷവും അതിന്റെ പ്രഭാവം തുടരുമെന്നത് നിങ്ങൾ അറിയേണ്ട കാര്യമാണ്.

അസുരഗുരു എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നതെങ്കിലും സമ്പത്തിന്റേയും സമൃദ്ധിയുടേയും ആഡംബരത്തിന്റേയും കാരകന്‍ കൂടിയാണ് ഈ ഗ്രഹം. അതുപോലെ തന്നെയാണ് ബുധനും, ബൗദ്ധികമായ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായ ഈ ഗ്രഹവും ശുക്രനും ഒന്നിക്കുമ്പോൾ നാല് രാശിക്കാർക്ക് നല്ല കാലമാണ് വരുന്നത്. ഏതൊക്കെ രാശികൾക്ക് ഇത് ഗുണകരമാവുമെന്നും എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നും നോക്കാം.

മേടം

ഈ രാശിക്കാർക്ക് ശുക്ര-ബുധ സംയോജനം സാമ്പത്തികമായി നേട്ടങ്ങൾ നൽകുന്ന സമയമായിരിക്കും. വരുമാനം കുത്തനെ ഉയരാനുംപുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും സാധ്യത. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഇടപാടുകളും ഉപഭോക്താക്കളെയും ലഭിക്കാം. ജോലിയിൽ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടുകയും ചെയ്യും. കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും നല്ല നിമിഷങ്ങൾ, ഒരു ഒത്തുചേരലിന് സാധ്യത.

മിഥുനം

ബുധൻ മിഥുനത്തിന്റെ അധിപനായതിനാൽ ഈ സംയോജനം മിഥുന രാശിക്കാർക്ക് ഗുണകരമാകാം. ആശയവിനിമയ കഴിവ് വർധിക്കുകയും പുതിയ ആശയങ്ങൾ വിജയകരമായി നടപ്പാക്കാൻ സാധിക്കുകയും ചെയ്യും. മാധ്യമം, എഴുത്ത്, വിദ്യാഭ്യാസം, വ്യാപാരം, ടെക്നോളജി തുടങ്ങിയ മേഖലകളിലുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. ഏറെനാളായി കാത്തിരിക്കുന്ന സ്ഥാനക്കയറ്റത്തിന് വഴിയൊരുങ്ങുന്നു.

തുലാം

ശുക്രന്റെ ആധിപത്യത്തിലുള്ള തുലാം രാശിക്കാർക്ക് ഈ ഗ്രഹസംയോജനം കരിയറിലും സാമ്പത്തിക മേഖലയിലും നേട്ടങ്ങൾ നൽകാം. പുതിയ ജോലി അവസരങ്ങൾ, സ്ഥാനക്കയറ്റം, ശമ്പളവർധന തുടങ്ങിയ സാധ്യത. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ പങ്കാളിത്തങ്ങളും കരാറുകളും ലഭിച്ചേക്കാം. കല, ഫാഷൻ, ഡിസൈൻ, മീഡിയ, സൗന്ദര്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഇവരുടെ തലവര തന്നെ മാറും.

കന്നി

ഈ രാശിക്കാർക്ക് ബുദ്ധിശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർധിക്കുന്ന സമയമായിരിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും അതിലൂടെ കരിയർ വളർച്ച ഉണ്ടാകുകയും ചെയ്യാം. സാമ്പത്തിക കാര്യങ്ങളിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. മത്സരപരീക്ഷകൾ, പഠനം, എഴുത്ത്, അക്കൗണ്ടിംഗ്, ബിസിനസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവ് ഗുണകരമാവും. അപ്രതീക്ഷിതമായി ഇവരിലേക്ക് പണം വന്നൊഴുകും.



Source link

Leave a Reply

Your email address will not be published. Required fields are marked *