Headlines

Job vacancies in Ernakulam; More than 28 openings, including contract jobs in government institutions


Jobs

oi-Rakhi

എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. 28ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 ആണ്. തസ്തിക, യോഗ്യത തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

ഇൻസ്ട്രുമെന്റ് എൻജിനീയർ, സയന്റിഫിക് ഓഫീസർ, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ, പ്ലാന്റ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സിസ്റ്റംസ് അനലിസ്റ്റ്, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ), ജൂനിയർ ഓപ്പറേറ്റർ (പ്രോസസ്), ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), ജൂനിയർ സ്റ്റോർ കീപ്പർ, ജൂനിയർ ടെക്നീഷ്യൻ (മെക്കാനിക്കൽ), ജൂനിയർ ടെക്നീഷ്യൻ (യൂട്ടിലിറ്റീസ്), ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ (വെൽഡർ), ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ (മെക്കാനിക്കൽ), ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ (യൂട്ടിലിറ്റീസ്), ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഓപ്പറേറ്റർ, ജൂനിയർ ഓഫീസ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലാണ് ഒഴിവ്.

jobv-6

അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത
ഐടിഐ/ ഡിപ്ലോമ/ ബിരുദം ആണ്. ഉയർന്ന പ്രായപരിധി 30 വയസ്.
കൂടുതൽ വിവരങ്ങൾക്ക് www.hoclindia.com

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി നേടാം;നിരവധി ഒഴിവുകൾ

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ ഗസ്റ്റ് ലെക്ചർ ഒഴിവ്. സംസ്കൃതം സാഹിത്യ വിഭാഗത്തിൽ ആണ് ഒഴിവ്. ആഗസ്റ്റ് 18ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വെച്ചായിരിക്കും അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9188900159, 0471 2322930.

ക്ലീൻ കേരള കമ്പനി ;അസിസ്റ്റൻറ് മാനേജർമാരുടെ ഒഴിവ്

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ആലപ്പുഴ , കോഴിക്കോട് ജില്ലാ ഓഫീസുകളിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനമാണ്. ജില്ലയിൽ നിന്നുള്ളവർക്കാണ് മുൻഗണന. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻജിനീയറിങ് ബിരുദം, എം.ബി.എ, എം എസ് ഡബ്ലിയു, എംടെക് തുടങ്ങിയ അധിക യോഗ്യതയുള്ളവർക്ക് അഭിമുഖത്തിന് അഞ്ചുമാർക്ക് പ്രത്യേകമായി അനുവദിക്കും. ബിരുദധാരികൾക്ക് അഞ്ചുവർഷവും വലുതാനന്തര ബിരുദധാരികൾക്ക് മൂന്നുവർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം.

മാലിന്യ സംസ്കരണം മേഖലയിലും ശുചിത്വമിഷൻ ഹരിത കേരളം മിഷൻ കുടുംബശ്രീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് രണ്ടു വർഷത്തെ പ്രവർത്തിപരിചയം മതിയാകും. പ്രായം 35 വയസ്സിനകം .പ്രതിമാസം 25,000 രൂപയും യാത്രാബത്തയും ലഭിക്കും. കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം എടുക്കാം. ഓഗസ്റ്റ് 24 വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷകൾ കൊറിയർ തപാൽ നേരിട്ട് നൽകാം അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് തസ്തികയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമാക്കിയിരിക്കണം. അയക്കേണ്ട വിലാസം മാനേജിങ് ഡയറക്ടർ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് , ടി സി 29/ 1732, സെക്കൻഡ് ഫ്ലോർ സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ് വഴുതക്കാട് തിരുവനന്തപുരം. വെബ് സൈറ്റ്



Source link

Leave a Reply

Your email address will not be published. Required fields are marked *