‘ദുഷ്ടദൃഷ്ടി’ സൂചിപ്പിക്കുന്ന ഇമോജിക്കൊപ്പം പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ, “ഒരിക്കൽ പ്രാർഥിച്ച് നേടിയ ജീവിതത്തിൽ മുഴുകി ജീവിക്കാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്,” എന്നും തൃഷ കുറിച്ചു. തന്നെക്കുറിച്ചുള്ള പരാമർശങ്ങളോട് പലപ്പോഴും ശക്തമായി പ്രതികരിക്കാറുള്ള തൃഷ, ഉദയനിധി സ്റ്റാലിൻ വിവാദപരാമർശങ്ങളുടെ പേരിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തപ്പോഴും പരസ്യമായി പ്രതികരിച്ചിരുന്നില്ല. അതേസമയം, തൃഷയുടെ അമ്മ ഉമ കൃഷ്ണനും സമൂഹമാധ്യമത്തിൽ നിഗൂഢമായ സന്ദേശം പങ്കുവെച്ചു. ‘അവസാനത്തേതാണ് ഏറ്റവും മികച്ചത്’ എന്ന തലക്കെട്ടോടെയാണ് അവർ പോസ്റ്റ് പങ്കിട്ടത്. “വ്യായാമം ചെയ്യുക, ചർമസംരക്ഷണം നടത്തുക, നല്ല സുഗന്ധം നിലനിർത്തുക, വെള്ളം കുടിക്കുക, പണമുണ്ടാക്കുക, മറ്റുള്ളവരോട് നന്നായി പെരുമാറുക, സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക,” എന്നായിരുന്നു പോസ്റ്റിലെ സന്ദേശം