India
oi-Ashif N
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അദ്ദേഹം തമിഴ്നാട് നിയമസഭയില്‍ ഇതിനെതിരെ പ്രമേയം അവതരിപ്പിച്ചു. മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ ഒരിക്കലും അംഗീകരില്ലെന്ന് വിജയ് വ്യക്തമാക്കി. നിലവിലുള്ള അത്ര തന്നെ സീറ്റ് ലോക്സഭയില്‍ നിലനിര്‍ത്തണമെന്നും വിജയ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ജനസംഖ്യ അടിസ്ഥാനമാക്കിയാണ് പുതിയ മണ്ഡല പുനര്‍ നിര്‍ണയം വരുന്നത്. ഉത്തരേന്ത്യയേക്കാള്‍ ജനസംഖ്യാ നിയന്ത്രണം വിജയകരമാണ് ദക്ഷിണേന്ത്യയില്‍. അതുകൊണ്ടുതന്നെ ജനസംഖ്യ അടിസ്ഥാനമാക്കി മണ്ഡലങ്ങളുടെ എണ്ണം തീരുമാനിച്ചാല്‍ പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യയുടെ പ്രതിനിധ്യം കുറയും. ഇതാണ് വിജയ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. വിജയ് മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങള്‍ അറിയാം…

ലോക്സഭയുടെ മൊത്തം അംഗങ്ങളുടെ എണ്ണം 543 ആയി തുടരണം എന്ന് വിജയ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ലോക്സഭാ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ നിന്ന് 33 ശതമാനം വനിതകള്‍ക്ക് സംവരണം നടപ്പാക്കുമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. സംവരണത്തിന് വേണ്ടി മൊത്തം അംഗങ്ങളുടെ എണ്ണം കൂട്ടേണ്ടതില്ല എന്ന് വിജയ് പറയുന്നു.
നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തരുത് എന്നാണ് വിജയ് പ്രമേയത്തില്‍ ഉന്നയിച്ചിരിക്കുന്ന മറ്റൊരു കാര്യം. തമിഴ്നാട്ടില്‍ 39 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഉത്തരേന്ത്യയില്‍ ജനസംഖ്യയില്‍ വലിയ മുന്നേറ്റം വന്നിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ കുറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ലോക്സഭയിലെത്താനാണ് വഴിയൊരുക്കുന്നത്. ഇത് പാടില്ലെന്ന് വിജയ് ആവശ്യപ്പെടുന്നു.
ജനസംഖ്യാ നിയന്ത്രണം ഭംഗിയായി നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കരുത് എന്ന് തമിഴ്നാട് ആവശ്യപ്പെടുന്നു. ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങളില്‍ അംഗങ്ങളുടെ എണ്ണം കുറയുകയും ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ലോക്സഭാ അംഗങ്ങളുടെ എണ്ണം കൂടുതലും ആകുന്നത് പാര്‍ലമെന്റില്‍ സംസ്ഥാനങ്ങലുടെ പ്രാതിനിധ്യം താളംതെറ്റിക്കുമെന്നതാണ് ആശങ്ക.
വനിതാ സംവരണത്തെ വിജയ് എതിര്‍ക്കുന്നില്ല. അതിന് വേണ്ടി മണ്ഡലങ്ങലുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ് വിജയ് എതിര്‍ക്കുന്നത്. നിലവിലുള്ള ലോക്സഭാ അംഗങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണം എന്നതാണ് വിജയ് ആവശ്യപ്പെടുന്ന മൂന്നാമത്തെ കാര്യം. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സീറ്റുകളില്‍ വനിതകള്‍ക്ക് സംവരണം നല്‍കണം എന്നും പ്രമേയത്തില്‍ ആവശ്യമുണ്ട്. നിയമസഭകളിലും ഇതേ മാതൃക തുടരണം എന്നും വിജയ് ആവശ്യപ്പെട്ടു.