Headlines

Bigg Boss fame Robin Radhakrishnan in trouble, He Owes Us 45 Lakh; Threatened When Asked to Return It,” Vedh Lakshmi and Abhil Dev reveals| ‘തരാനുളളത് 45 ലക്ഷം, തിരിച്ച് ചോദിച്ചപ്പോൾ ഭീഷണി’, റോബിൻ രാധാകൃഷ്ണനെതിരെ വേദ് ലക്ഷ്മിയും അഭിലും


Kerala

oi-Sajitha Gopie

ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിന്‍ രാധാകൃഷ്ണന് എതിരെയുളള സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബിഗ് ബോസ് താരം വേദ് ലക്ഷ്മിയും പ്രമുഖ ഫാഷന്‍ ഡിസൈനറായ അഭില്‍ ദേവും രംഗത്ത്. 45 ലക്ഷം രൂപയാണ് റോബിന്‍ രാധാകൃഷ്ണന്‍ പലപ്പോഴായി വാങ്ങിയിട്ടുളളതെന്നും എന്നാല്‍ തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി മുഴക്കുകയാണ് ചെയ്തത് എന്നും അഭില്‍ ദേവ് ആരോപിക്കുന്നു.

പണം വാങ്ങിയതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതിനുമടക്കം ഡിജിറ്റല്‍ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അഭില്‍ ദേവും വേദ് ലക്ഷ്മിയും മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക തട്ടിപ്പിനടക്കം റോബിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നു.

സുഹൃത്തുക്കളായിരുന്ന സമയത്താണ് റോബിന് പലപ്പോഴായി പണം നല്‍കിയത്. തന്റെ കയ്യില്‍ നിന്ന് 8 ലക്ഷം വാങ്ങിയിട്ടുണ്ടെന്ന് വേദ് ലക്ഷ്മി പറയുന്നു. റോബിന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ശേഷം വാങ്ങിച്ചെടുക്കാന്‍ പറ്റുമെങ്കില്‍ വാങ്ങിച്ചോ എന്ന തരത്തില്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും അതോടെയാണ് പരസ്യമായി മുന്നോട്ട് വരേണ്ടി വന്നതെന്നും വേദ് ലക്ഷ്മി പറഞ്ഞു.

Bigg Boss

പൊതുമധ്യത്തിലുളള ഇമേജ് ആണ് റോബിന് പ്രധാനം. റോബിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തെളിവ് അടക്കമുളള മറുപടി ഉണ്ടെന്നും അതെല്ലാം പുറത്ത് വിടുകയാണെന്നും വേദ് ലക്ഷ്മി വ്യക്തമാക്കി. ഫണ്ട് തിരിച്ച് തങ്ങള്‍ക്ക് തരാനുളള സമയത്ത്, തിരഞ്ഞെടുപ്പ് സമയത്ത് ലക്ഷങ്ങള്‍ മേശപ്പുറത്ത് വെച്ച് വീഡിയോ ചെയ്തിരുന്നു. സോഴ്‌സ് എവിടെ നിന്ന് എന്നറിയാത്ത ലക്ഷങ്ങളുടെ ഇടപാടാണ് നടത്തുന്നത്. രാഷ്ട്രീയത്തിലായത് കൊണ്ട് എന്തും ചെയ്യാം എന്നുളള ധാര്‍ഷ്ട്യമാണ് കാണിക്കുന്നത് എന്നും വേദ് ലക്ഷ്മി ആരോപിച്ചു.

2025ല്‍ 36,75000 രൂപയാണ് റോബിന്‍ തനിക്ക് തരാനുളളതെന്ന് അഭില്‍ ദേവ് പറയുന്നു. ബിജെപി നേതാവ് എസ് സുരേഷിനെ കണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എല്ലാ തെളിവുകളും കാണിച്ച് കൊടുത്തു. അദ്ദേഹം പറഞ്ഞത് നിങ്ങള്‍ ഒരു കത്ത് തന്നാല്‍ അയാളെ പുറത്താക്കാം അല്ലെങ്കില്‍ പണം തിരിച്ച് തരാന്‍ അയാള്‍ക്ക് കുറച്ച് കൂടി സമയം കൊടുക്കണം എന്നാണ്.

റോബിന്‍ പറഞ്ഞത് തിരുവനന്തപുരത്തുളള പ്രവീണിനെ ഞാന്‍ തീര്‍ത്തു, അതുപോലെ നിങ്ങളെയും തീര്‍ക്കും എന്നാണ്. ഹണി ട്രാപ്പില്‍ പെടുത്തുമെന്നും പറഞ്ഞു. സത്യം പറഞ്ഞാല്‍ പേടിച്ചെന്നും അഭില്‍ ദേവ് പറയുന്നു. കുണ്ടറയിലെ ബിജെപി ഓഫീസില്‍ വന്നാല്‍ പൈസ തരാം, ഞാനിത് കേന്ദ്രത്തെ അറിയിച്ചു, അവരത് സംസ്ഥാന ഘടകത്തേയും പിന്നെ ജില്ലാ ഘടകത്തേയും അറിയിച്ചു, അവരത് സെറ്റില്‍ ചെയ്യും എന്നും റോബിന്‍ പറഞ്ഞതായി അഭില്‍ ദേവ് പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *