Headlines

SBI Job Vaccancy: അഞ്ചക്ക ശമ്പളം, സർക്കാർ ബാങ്കിൽ ജോലി, ആയിരക്കണക്കിന് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം| Five-figure salary, government bank job, thousands of vacancies—apply now


Jobs

oi-Sajitha Gopie

ബാങ്കിംഗ് രംഗത്ത് മികച്ചൊരു സർക്കാർ ജോലി ആണോ നിങ്ങൾ കാത്തിരിക്കുന്നത്. എങ്കിൽ ഇതാണ് അതിന് പറ്റിയ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 9766 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികകളിലേക്ക് ഒഴിവുകൾ. 7680 റെഗുലർ ഒഴിവുകളിലേക്കും 2086 ബാക്ക്‌ലോഗ് ഒഴിവുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓൺലൈനായി നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് 11 മുതൽ 31 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുളള അവസരം. ഉദ്യോഗാർത്ഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിലും മെയിന്‍ പരീക്ഷ നവംബറിലും നടക്കാനാണ് സാധ്യത. ആദ്യഘട്ട പരീക്ഷ വിജയിക്കുന്നവരെയാണ് മെയിന്‍ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുക. ഏതെങ്കിലും ഒരു സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ ഒഴിവുകളിലേക്ക് മാത്രമേ ഒരാള്‍ അപേക്ഷിക്കാന്‍ സാധിക്കുകയുളളൂ. തിരഞ്ഞെടുക്കുന്ന സ്ഥലത്തെ ഭാഷയില്‍ അറിവുണ്ടായിരിക്കുകയും വേണം. ഇതിനുളള പരീക്ഷയും ഉണ്ടായിരിക്കും.

SBI

ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി, എസ് സി, എസ് ടി തുടങ്ങി എല്ലാ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗത്തില്‍ നിന്നുളളവര്‍ക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. കുറഞ്ഞ പ്രായപരിധി 20 വയസ്സും കൂടിയ പ്രായപരിധി 28 വയസ്സുമാണ്. ഒബിസി വിഭാഗത്തിന് 3 വര്‍ഷവും എസ് സി-എസ് ടി വിഭാഗത്തിന് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 2026 ഡിസംബര്‍ 31നുളളില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

ഇപ്പോള്‍ എസ്ബിഐയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നവര്‍ക്കോ രാജി വെച്ചവര്‍ക്കോ അപേക്ഷിക്കാന്‍ സാധിക്കില്ല. 26,730 രൂപയാണ് എസ്ബിഐ ക്ലര്‍ക്കിന് അടിസ്ഥാന ശമ്പളം. അലവന്‍സുകള്‍ അടക്കം ആകെ ശമ്പളം 45,888 രൂപയായിരിക്കും. 6359 രൂപയുടെ കിഴിവുകള്‍ കഴിഞ്ഞ് കയ്യില്‍ കിട്ടുക 39,529 രൂപയായിരിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *