Headlines

വാടക, കുക്ക്, ടൂർ.. ഒരു മാസത്തെ ചിലവ് 1 ലക്ഷം, ബെംഗളൂരുവിലെ യുവതിയുടെ ബജറ്റ് വൈറൽ| Rent, Cook, Tours… A Month’s Expenses Amount to This Much! Bengaluru Woman’s Budget Goes Viral


Lifestyle

oi-Sajitha Gopie

ശമ്പളവും മാസ ബജറ്റും സമ്പാദ്യവും അടക്കം വെളിപ്പെടുത്തുന്ന വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ബെംഗളൂരുവും ഡല്‍ഹിയും പോലുളള നഗരങ്ങളില്‍ കോര്‍പറേറ്റ് ജോലികള്‍ ചെയ്ത് മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുവാക്കളുടെ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുണ്ട്.

അത്തരത്തില്‍ അടുത്തിടെ ബെംഗളൂരുവിലുളള ഇഷിത ചൗധരി എന്ന യുവതി തന്റെ ഒരു മാസത്തെ ചിലവിന്റെ കണക്കുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലായിരിക്കുകയാണ്. ഒരു മാസം കഴിഞ്ഞ് പോകാന്‍ തനിക്ക് മാത്രം 1 ലക്ഷം രൂപയാണ് ചിലവ് വരുന്നത് എന്നാണ് ഇഷിത പറയുന്നത്. ബെംഗളൂരുവില്‍ അമേരിക്കന്‍ കമ്പനിയായ റുബ്രികില്‍ ജോലി ചെയ്യുകയാണ് ഇഷിത ചൗധരി.

എങ്ങനെയാണ് മാസം 1 ലക്ഷം വേണ്ടി വരുന്നത് എന്നതും ഇഷിത അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഫ്‌ളാറ്റ് വാടകയും പലചരക്കും ഷോപ്പിംഗും യാത്രയും അടക്കമുളള കാര്യങ്ങളുള്‍പ്പെടെയാണിതെന്ന് ഇഷിത പറയുന്നു. ഇഷിത താമസിക്കുന്ന 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന് വാടക 21,000 രൂപയാണ് വരുന്നത്. മെയിന്റനന്‍സ് ചാര്‍ജ് അടക്കമാണിത്. മാസം 500 രൂപ വീതം ഫര്‍ണിച്ചര്‍, എയര്‍ പ്യൂരിഫയര്‍, വൈ-ഫൈ ചിലവുകള്‍ക്കായി വേണ്ടി വരുന്നുണ്ട്.

Bengaluru

പലചരക്ക് സാധനങ്ങള്‍ക്കായി മാസം 7000 രൂപയാണ് വേണ്ടി വരുന്നത്. ഉച്ചഭക്ഷണവും അത്താഴവും തയ്യാറാക്കുന്ന കുക്കിന് മാസം 2000 രൂപയും തുണി അലക്കാനും വീട് വൃത്തിയാക്കാനും വരുന്ന ജോലിക്കാരിക്ക് മാസം 2000 രൂപയും ശമ്പളമായി നല്‍കുന്നു. ഇത് കൂടാതെ സൊമാറ്റോ, സ്വിഗ്ഗി പോലുളള ആപ്പുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് മാസം 3000 രൂപയാണ് ചിലവാക്കുന്നത്. മാത്രമല്ല പുറത്ത് നിന്ന് ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി 5000 രൂപയും ഒരു മാസം വേണ്ടി വരാറുണ്ടെന്ന് ഇഷിത വ്യക്തമാക്കുന്നു.

തീര്‍ന്നില്ല, തന്റെ ഹോബികള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കും 5000 രൂപയും നഗരത്തില്‍ യാത്ര ചെയ്യുന്നതിന് മാസം 10000 രൂപയും ആവശ്യമായി വരാറുണ്ടെന്നും ഇഷിത പറയുന്നു. ഇതൊക്കെ ചേരുമ്പോള്‍ തന്നെ മാസം 56,500 രൂപയായി ആകെ ചിലവ്. ബാക്കി അരലക്ഷത്തോളം വേണ്ടി വരുന്നത് ഷോപ്പിംഗിനും വിനോദയാത്രകള്‍ക്കും മറ്റുമായാണ്. 15,000 രൂപയാണ് ഇഷിത മാസം തോറും ഷോപ്പിംഗിനായി ചെലവാക്കുന്നത്. 20,000 രൂപ യാത്രകള്‍ പോകുന്നതിനും 5000 രൂപ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശനങ്ങള്‍ക്കും 3000 രൂപ കായികഇനങ്ങള്‍ക്കുമായി വേണ്ടി വരുന്നു.

ഇതൊക്കെ കൂടിച്ചേര്‍ന്നാണ് ഇഷിതയുടെ ഒരു മാസത്തെ ബജറ്റ് 1 ലക്ഷത്തിലെത്തി നില്‍ക്കുന്നത്. തനിക്ക് പണച്ചെലവില്ലാത്ത കാര്യങ്ങളും ഇഷിത വെളിപ്പെടുത്തിയിട്ടുണ്ട്. ഓഫീസിലേക്കുളള യാത്ര, വാരാന്ത്യത്തിലെ ഉച്ചഭക്ഷണം, ഓഫീസില്‍ നിന്നുളള പ്രാതല്‍, ഓഫീസ് ജിം, ഓഫീസിലെ സ്‌നാക്കസ് എന്നിവ ഫ്രീ ആണെന്ന് ഇഷിത പറയുന്നു. ഇത്രയും മാസം തോറും ചിലവാക്കിയിട്ട് എന്താണ് സമ്പാദ്യമായി ബാക്കിയുളളത് എന്നാണ് പലരും കമന്റ് ബോക്‌സില്‍ ചോദിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *