Headlines

Thudakkam Box Office Collection: Vismaya Mohanlal’s debut movie Beats Kalyani Priyadharshan’s Lokah| കല്യാണിയുടെ ലോകയെ കടത്തി വെട്ടി വിസ്മയയുടെ തുടക്കം, ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ


Movie News

oi-Sajitha Gopie

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തിയ തുടക്കം മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറ്റം തുടരുകയാണ്. പോസിറ്റീവ് അഭിപ്രായങ്ങളാണ് ആദ്യ ദിവസം മുതല്‍ ചിത്രത്തിന് കൂടുതലും ലഭിക്കുന്നത്. വിസ്മയയുടേയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ കൂടിയായ വില്ലന്‍ ആശിഷിന്റെയും പ്രകടനങ്ങള്‍ക്കും വലിയ കയ്യടികള്‍ ലഭിക്കുന്നു.

അതിനിടെ ആദ്യ ചിത്രത്തിലൂടെ നൈസായി ഒരു റെക്കോര്‍ഡ് കൂടി വിസ്മയ മോഹന്‍ലാല്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. സ്ത്രീ കേന്ദ്രീകൃതമായ ഒരു മലയാള സിനിമയ്ക്ക് ആഗോള തലത്തില്‍ കിട്ടുന്ന ഏറ്റവും വലിയ ഓപണിംഗ് ആണ് തുടക്കത്തിന് ലഭിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകയെ കടത്തി വെട്ടിയാണ് റിലീസ് ദിവസത്തെ തുടക്കത്തിന്റെ പ്രകടനം.

ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്‌നില്‍കിന്റെ കണക്കുകള്‍ പ്രകാരം റിലീസ് ദിവസം ആകെ 6.8 കോടിയാണ് തുടക്കം സ്വന്തമാക്കിയത്. അതില്‍ ഇന്ത്യയില്‍ നിന്ന് 1102 ഷോകളില്‍ നിന്നായി 2 കോടിയും വിദേശത്ത് നിന്ന് 3 കോടിയുമാണ് തുടക്കം റിലീസ് ദിനം നേടിയിരിക്കുന്നത്.

Thudakkam

ഇന്ത്യയ്ക്ക് പുറത്ത് നടത്തിയ പ്രകടനമാണ് നേരിയ വ്യത്യാസത്തിന് വിസ്മയ മോഹന്‍ലാലിന്റെ സിനിമയെ കല്യാണിയുടെ ലോകയെ ഒരു പടിക്ക് പിന്നിലാക്കിയിരിക്കുന്നത്. ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര ആഗോള തലത്തില്‍ 6 കോടിയോളമാണ് റിലീസ് ദിവസം നേടിയത്. പിന്നീട് അങ്ങോട്ട് തിയറ്ററില്‍ വലിയ കുതിപ്പ് തന്നെ ചിത്രം നടത്തിയിരുന്നു.

ആകെ 303 കോടി രൂപയാണ് ലോക സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് അകത്ത് നിന്നും 183 കോടിയും ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 119 കോടിയും കളക്ഷന്‍ ലോക നേടി. ആഗസ്റ്റ് 7നാണ് തുടക്കം കേരളത്തില്‍ റിലീസ് ആയത്. ഇന്നലെ യുഎഇയിലടക്കം ചിത്രം റിലീസിനെത്തി. ഇതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ കൂടുതല്‍ മുന്നേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിലേതിനേക്കാള്‍ സ്വീകാര്യതയാണ് പുറത്ത് തുടക്കത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് ആദ്യദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിന്ന് ആദ്യ ദിവസം 2.62 കോടിയും രണ്ടാം ദിവസം 3.61 കോടിയും മൂന്നാം ദിവസം 4.2 കോടിയും നാലാം ദിവസമായ ഇന്നലെ 1.6 കോടിയുമാണ് ചിത്രം നേടിയത്. ഇതുവരെ ചിത്രം ആകെ നേടിയ ആകെ കളക്ഷന്‍ 26.82 കോടിയാണ്. ഇതില്‍ 12 കോടി ഇന്ത്യയില്‍ നിന്നും 12.9 കോടി വിദേശത്ത് നിന്നും ഉളള കളക്ഷനാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *