Headlines

‘വിസ്മയ മോഹൻലാൽ ജനിച്ചത് വായിൽ സ്വർണ കരണ്ടിയുമായി..ഇങ്ങനെ വെച്ച് കാച്ചരുത്’; ശാന്തിവിള ദിനേശ്|Vismaya Mohanlal Was Born With a Golden Spoon in Her Mouth… Don’t Make Such Claims,” Says Santhivila Dinesh


Movie News

oi-Rakhi

ദില്ലിയിലെ വിദ്യാർത്ഥി സമരത്തെ പിന്തുച്ച വിസ്മയ മോഹൻലാലിനെതിരെ ആദ്യം രംഗത്തെത്തിയ ആളാണ് മേജർ രവി. വിസ്മയക്ക് രാഷ്ട്രീയം തന്നെ അറിയില്ലെന്നും താൻ ചെറുപ്പം മുതൽ കണ്ട കുട്ടിയാണവർ എന്നുമായിരുന്നു പരിഹാസം. ഇപ്പോഴിതാ പ്രതികരണത്തിൽ മേജർക്കെതിരെ തുറന്നടിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

‘കഷ്ടകാലം വന്നവൻ തല മൊട്ട അടിച്ചാൽ അന്ന് കല്ലുമഴ പെയ്യുമെന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ പോകുന്നത്. സിനിമാക്കാരനായ മേജർ രവി സിനിമകാർക്കും സിനിമകൾക്കും ദോഷം വരുന്ന തരത്തിൽ രാഷ്ട്രീയം കളിക്കുന്നതിൽ എനിക്ക് എതിർപ്പുണ്ട്. റിലീസ് ആകാൻ ദിവസങ്ങൾ ഉള്ളപ്പോൾ തുടക്കം എന്ന സിനിമയിലെ നായികയായ വിസ്മയയെ തന്റെ അന്നദാതാക്കളായ രാഷ്ട്രീയക്കാരുടെ പ്രീതി പിടിച്ചു പറ്റാനായി മാത്രം അവഹേളിക്കാനായി ഒരിക്കലും മേജർ ഇറങ്ങാൻ പാടില്ലായിരുന്നു. എമ്പുരാന്റെ റെ തിരക്കഥ മോഹൻലാൽ വായിച്ചിട്ടില്ല എന്ന പുളു അടിച്ചതുപോലെ വിസ്മയ കാര്യമറിയാതെ പറയുന്നതാണ് ഇതൊക്കെ എന്ന് വെച്ച് കാച്ചി. വഴിയിലൊരു നായയെ കണ്ടാൽ വിസ്മയ കരയുമായിരുന്നത്രേ.

vis-952917

മേജറെ നിങ്ങളെ പോലെയും എന്നെപ്പോലെയും കത്തിപ്പിടി സ്ലേറ്റും പിടിച്ച് ബട്ടൺ ഇല്ലാത്ത നിക്കറിൽ പൊച്ചകയറുകൊണ്ട് കെട്ടി ഉടുപ്പിന്റെ ബട്ടണുകൾ അവിടെയും ഇവിടെയും ഒന്നും ഇല്ലാത്തത് മാറ്റിയും മറിച്ചു ഒക്കെ ഇട്ട് സ്കൂളിൽ പോയിരുന്ന കുട്ടിയല്ല വിസ്മയ. സ്വർണ കരണ്ടിയും കൊണ്ട് ജനിച്ച പിള്ളേരാണ് വിസ്മയയും പ്രണവും. വഴിയെ കാണുന്ന പട്ടിയേയും എറിഞ്ഞ് കണ്ടവന്റെ വീട്ടിൽ നിൽക്കുന്ന മാങ്ങയും എറിഞ്ഞ് നടക്കാൻ ഇവർക്കൊന്നും അവസരം കിട്ടില്ല. വിസ്മയയും പ്രണവും ഒക്കെ വീട്ടുനടയിൽ വന്നു നിൽക്കുന്ന സ്കൂൾ ബസിലോ വീട്ടിലെ കുറേ കാറുകൾ ഉള്ളതിൽ ഏതെങ്കിലും ഒന്നിലോ കയറിയാവും സ്കൂളിൽ പോയിട്ടുണ്ടാവുക. ഞാനാണ് അവിടുത്തെ കാര്യങ്ങൾ നോക്കുന്നത് എന്ന് കാണിക്കാൻ വച്ചലക്കുന്ന ബെഡായിയാണ് മായ പട്ടികളെ കണ്ടാൽ കരയും പ്രണവ് നിക്കറിൽ മുള്ളും എന്നൊക്കെ വച്ചു താങ്ങുന്നത്.

ഡെന്നീസ് ജോസഫിന്റെ കഥ അടിച്ചുമാറ്റി, 15 സിനിമകൾക്ക് തിരക്കഥ എഴുതിയ റജി മാത്യൂവിന്റെ കഥ അടിച്ചുമാറ്റി. ഇന്ത്യയിലെ ഒരു കോടതി പറയുകയാണ് ഈ പറയുന്നത് നിന്റെ കഥയല്ല 30 ലക്ഷം കൊട് എന്ന് .മോഷ്ടിച്ചതാണ് എന്ന് കോടതി പറഞ്ഞാൽ നീ കള്ളനാണ്, മോഷ്ടാവാണ്. ഹാജി മസ്താനെ ബോംബയിൽ വെച്ച് ഇവൻ അടിച്ചിട്ടുണ്ടത്രേ .

ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ പുതുപ്പള്ളിയിലെ വീട്ടിൽ വിട്ട് സോഷ്യൽ സബ്ജക്റ്റ് ചോദിച്ചു വാങ്ങിയ ശേഷം അങ്ങനെ ഒരു തിരകഥ ഞാൻ കണ്ടിട്ടില്ല റജിയെ എനിക്കറിയില്ല എന്നൊക്കെ കോടതിയിൽ പറഞ്ഞു. ഈ തോറ്റ കഥയൊക്കെ റജി മാത്യൂ പറയുന്നത് കേൾക്കേണ്ടത് തന്നെയാണ്. കഥ മോഷ്ടിച്ചതോ പോട്ടെ കോയമ്പത്തൂരിൽ നിന്ന് തമിഴന്മാരെ ഇറക്കി നിന്റെ കഥ ഞാൻ തീർക്കുമെന്ന് റെജിയെ ഇയാൾ ഭീഷണിപ്പെടുത്തിയത്രേ. മാത്യു സാമുവൽ ഇയാൾക്കെതിരെ ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട്. കർമ്മ എന്നൊന്നുണ്ട് എന്ന് മാത്രമാണ് ആ വീഡിയോ കണ്ടപ്പോൾ തനിക്ക് തോന്നിയത്’, ശാന്തിവിള പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *