Headlines

സ്വര്‍ണം 71500 രൂപയ്ക്ക് ഒരു പവന്‍ വാങ്ങാം; 40000 രൂപ ലാഭിക്കാം, പണം ചെലവഴിക്കും മുമ്പ് ശ്രദ്ധിക്കൂ | Gold One Pavan Rate Rs 71480 For 14 Carat; If Buy This Consumer Get Rs 40000 Profit Than 22 Carat


Kerala

oi-Ashif N

കൊച്ചി: സ്വര്‍ണം ഉപയോഗിക്കാത്ത ആഘോഷങ്ങള്‍ മലയാളിക്കില്ല. വില കൂടി എന്നതു കൊണ്ട് സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ആരും പിന്നാക്കം പോയിട്ടില്ല എന്ന് ജ്വല്ലറി മേഖലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വാങ്ങുന്ന അളവില്‍ മാറ്റം വന്നിട്ടുണ്ട്. വാങ്ങുന്ന രീതിയിലും മാറ്റം വന്നു. പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ചിലര്‍. മുമ്പ് പവന്‍ കണക്കില്‍ വാങ്ങിയവര്‍ ഇപ്പോള്‍ ഗ്രാം കണക്കാക്കിയാണ് ആഭരണം വാങ്ങുന്നത്.

വില ഒരിടവേളയ്ക്ക് ശേഷം വലിയ കുതിപ്പ് നടത്തുകയാണ് ഇപ്പോള്‍. കഴിഞ്ഞ നാല് ദിവസത്തിനിടെ 6000 രൂപയില്‍ അധികം ഒരു പവന് വര്‍ധിച്ചു. ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4300 ഡോളര്‍ കടന്നു. 5000 വരെ എത്തുമെന്ന് പ്രവചനങ്ങളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 1.50 ലക്ഷത്തിലേക്ക് എത്തിയേക്കും. ഇപ്പോള്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം.

gold 14 carat price today in kerala

വിപണിയില്‍ സ്വര്‍ണം വ്യത്യസ്ത രൂപത്തിലുണ്ട്. എന്തിനാണ് സ്വര്‍ണം വാങ്ങുന്നത് എന്ന് തീരുമാനിക്കുകയാണ് ഉപഭോക്താവ് ആദ്യം ചെയ്യേണ്ടത്. നിക്ഷേപമായി സൂക്ഷിച്ചു വെക്കാനാണോ, ആഭരണമായി ധരിക്കാനാണോ എന്നു തീരുമാനിക്കണം. നിക്ഷേപമാണ് ലക്ഷ്യമെങ്കില്‍ 24 കാരറ്റ് സ്വര്‍ണം ചോദിച്ചുവാങ്ങാം. ഏറ്റവും കൂടുതല്‍ വിലയുള്ള സ്വര്‍ണമാണിത്. തിരിച്ചു വില്‍ക്കുന്ന വേളയിലും മാര്‍ക്കറ്റ് വില ലഭിക്കും.

ആഭരണം ധരിക്കുകയാണ് ലക്ഷ്യമെങ്കില്‍ 22 നും 9നും ഇടയിലുള്ള കാരറ്റുകളിലെ ആഭരണം വാങ്ങാം. ഇതില്‍ ഏറ്റവും കൂടിയ വില 22 കാരറ്റിനാണ്. എല്ലാ ജ്വല്ലറികളിലും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് ഈ കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 111720 രൂപയും ഗ്രാമിന് 13965 രൂപയുമാണ് വില. ആഭരണം വാങ്ങുമ്പോള്‍ വീണ്ടും 10000 രൂപയ്ക്ക് അടുത്ത് ഒരു പവന് അധികമായി ചെലവ് വരും.

22 കാരറ്റിനേക്കാള്‍ വില കുറവാണ് 18 കാരറ്റിന്. ഇതിനേക്കാള്‍ വില കുറവാണ് 14 കാരറ്റിന്. കാരറ്റ് കുറയുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ അംശം കുറയും. മറ്റു ലോഹങ്ങളുടെ അംശം കൂടുകയും ചെയ്യും. 18 കാരറ്റില്‍ 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ്, വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങളുമുണ്ട്. അതേസമയം, 14 കാരറ്റില്‍ 58 ശതമാനമാണ് സ്വര്‍ണം.

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8935 രൂപയും പവന് 71480 രൂപയുമാണ് ഇന്നത്തെ വില. 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പവന്‍മേല്‍ 40000 രൂപയുടെ മാറ്റമുണ്ടാകും. ആഭരണം എന്ന നിലയില്‍ രണ്ടിനും കാഴ്ചയില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ മൂല്യത്തില്‍ മാറ്റമുണ്ടാകും. ഉപഭോക്താവ് ഈ സ്വര്‍ണം തിരിച്ച് ജ്വല്ലറികളില്‍ വില്‍ക്കുമ്പോഴും മൂല്യം അനുസരിച്ചുള്ള വിലയാണ് കിട്ടുക. ആഭരണം ധരിക്കുകയാണ് ലക്ഷ്യമെങ്കില്‍ 14 കാരറ്റ് തിരഞ്ഞെടുക്കാം. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഇതില്‍ കിട്ടുക. വ്യത്യസ്ത മോഡലുകള്‍ കേരളത്തിലെ ജ്വല്ലറികളില്‍ ലഭ്യമാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *