Headlines

‘എന്തുണ്ടായിട്ടെന്താ മകൾക്ക് അമ്മയെ വേണ്ടല്ലോ..?’; മീനാക്ഷിയുടെ പേരിൽ മഞ്ജുവിനെ വിമർശിച്ച് കമന്റ് | After All Meenakshi Dileep Doesn’t Want Manju Warrier; Fans Gave Befitting Reply To Hate Comment


Movie News

oi-Nidhin Illikkambath

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മൂന്ന് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ സജീവമായ മഞ്ജുവിന് ആരാധകർ ഏറെയാണ്. അടുത്തകാലത്തായി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും വലിയ പിന്തുണ നേടിയെടുത്തിട്ടുണ്ട്. ഇൻസ്‌റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെയധികം സജീവമായി നിൽക്കുന്ന മഞ്ജു വാര്യർ ഇടയ്ക്ക് പോസ്‌റ്റുകളും പങ്കുവയ്ക്കാറുണ്ട്.

എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് സൈബർ ആക്രമണങ്ങൾ അടക്കമുള്ള കാര്യങ്ങൾ. അത്തരത്തിൽ നിരവധി തവണ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ള വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. പ്രത്യേകിച്ച് ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഒരുകൂട്ടം ആളുകൾ നിരന്തരമായി മഞ്ജു വാര്യരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്.

manju warrier

എങ്കിലും ഇത്തരം ആരോപണങ്ങളോടോ ദുഷ്പ്രചാരണങ്ങളോടോ ഒരു തരത്തിലും പ്രതികരിക്കാത്ത ആൾ കൂടിയാണ് മഞ്ജു എന്നതാണ് ശ്രദ്ധേയമായ കാര്യം. തന്റെ ആഗ്രഹം പോലെ ജീവിക്കുന്നതിൽ ശ്രദ്ധിക്കുന്ന അവർ കഴിഞ്ഞ ദിവസമാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പോസ്‌റ്റ് പങ്കുവച്ചത്. അതിൽ ഏറ്റവും പുതിയ ഫോട്ടോകൾ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. മുൻപ് പങ്കുവച്ച ഫോട്ടോകളിൽ നിന്ന് വ്യത്യസ്‌തമായി ഊർജസ്വലതയോടെ നിൽക്കുന്ന മഞ്ജുവിനെ ചിത്രങ്ങളിൽ കാണാം.

ഇത് സോഷ്യൽ മീഡിയയിൽ വളരെ അധികം പ്രചാരം നേടിയെന്നതാണ് പ്രധാന കാര്യം. ആരാധകർ ഒന്നടങ്കം ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കുതിരപ്പുറത്ത് അതിസുന്ദരിയായ സാരി അണിഞ്ഞ് ഇരിക്കുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. ചുവപ്പും പച്ചയും സാരിയും കൂളിങ് ഗ്ലാസും അണിഞ്ഞ ഈ ചിത്രങ്ങൾ അതിവേഗം വൈറലായിരുന്നു. പിന്നാലെ നിറവധി ആളുകളാണ് താരത്തെ പ്രശംസിച്ച് രംഗത്ത് വന്നത്.

പലരും ഈ പ്രായത്തിലും മഞ്ജുവിന്റെ സൗന്ദര്യത്തെയാണ് പ്രകീർത്തിക്കുന്നത്. പ്രായം അൻപതിനോട് അടുക്കുമ്പോഴും മഞ്ജു യൗവ്വനം കാത്തുസൂക്ഷിക്കുകയാണ് എന്നാണ് കൂടുതൽ പേരും കമന്റിലൂടെ പറയുന്നത്. മറ്റ് ചിലരാവട്ടെ കൃഷ്‌ണ ഗുഡിയിലെ പ്രണയകാലം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ രസകരമായ രംഗവും ഓർത്തെടുക്കുന്നുണ്ട്.

ഈ ചിത്രത്തിൽ മഞ്ജു വാര്യർ കഴുതപ്പുറത്ത് ഇരിക്കുന്ന രംഗം എന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് കഴുതപ്പുറത്ത് ഇരുന്ന മഞ്ജു ഇന്ന് കുതിരപ്പുറത്ത് ഇരിക്കുന്നു എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഓരോ തവണയും മഞ്ജു വാര്യർ തന്റെ പുതിയ ലുക്ക് കൊണ്ട് ആളുകളെ ഞെട്ടിക്കുകയാണെന്നും ചിലർ കമന്റിലൂടെ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ചിത്രങ്ങൾക്ക് താഴെ ചിലർ മോശമായും പ്രതികരിച്ചിട്ടുണ്ട്. മഞ്ജുവിന്റെ കുടുംബജീവിതം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും സ്വന്തം മകൾക്ക് അമ്മയെ വേണ്ടല്ലോ എന്നാണ് ഒരാളുടെ പ്രതികരണം. എന്നാൽ മഞ്ജു വാര്യർ അന്തസായി ജീവിക്കുകയാണെന്നായിരുന്നു ആരാധകരുടെ മറുപടി.



Source link

Leave a Reply

Your email address will not be published. Required fields are marked *