Headlines

കൊച്ചി യാത്ര എളുപ്പമാകും; ആലുവ മെട്രോയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ, 12 മിനുട്ട് യാത്ര | Kochi Water Metro Exploring Plan To Connect Aluva Metro Station With Airport Through Speed Boat


Kerala

oi-Ashif N

കൊച്ചി: പ്രധാന നഗരങ്ങളിലെ യാത്ര ദുസ്സഹമാകുന്നത് ട്രാഫിക് കുരുക്കുകളില്‍ പെടുമ്പോഴാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നഗരത്തിലൂടെ വരുന്നവരില്‍ ട്രാഫിക് കുരുക്കില്‍ പെടാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ഇനി മുതല്‍ ഗതാഗത കുരുക്കില്‍ പെടാതെ എയര്‍പോര്‍ട്ടില്‍ എത്താം. പുതിയ പദ്ധതി നടപ്പാക്കന്‍ ഒരുങ്ങുകയാണ്.

ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് വരാന്‍ പോകുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ ഈ പദ്ധതിയുടെ സാധ്യത പരിശോധിക്കുന്നുണ്ട്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഏഴര കിലോമീറ്റര്‍ യാത്ര 12 മിനുട്ടില്‍ എത്തും. അതിവേഗ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആണ് ആലോചനയില്‍. വാട്ടര്‍മെട്രോ ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി മാറാന്‍ തയ്യാറെടുക്കുകയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട്.

kochi water metro to airport from aluva metro station

റോഡ് മാര്‍ഗമുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കി യാത്രക്കാര്‍ക്ക് അതിവേഗം തടസങ്ങളില്ലാതെ എയര്‍പോര്‍ട്ടിലെത്താന്‍ സാധിക്കുന്നതാണ് പദ്ധതി. മെട്രോയില്‍ നിന്ന് വാട്ടര്‍ മെട്രോയിലേക്ക് കയറിയാല്‍ വഴി തെളിയും. ആലുവ വരെ മെട്രോ റെയില്‍ ഉപയോഗപ്പെടുത്താം. ശേഷം വാട്ടര്‍ മെട്രോയിലും. ഈ രണ്ട് ടെര്‍മിനലുകളെ ബന്ധിപ്പിച്ച് ആകാശപാതയും നിര്‍ദേശക്കപ്പെട്ടിട്ടുണ്ട്.

പെരിയാറിലൂടെ യാത്ര ചെയ്യുന്ന ബോട്ട് ചെങ്കല്‍തോടിലൂടെ എത്തുക എയര്‍പോര്‍ട്ടിന്റെ പിന്‍വശത്താകും. സിയാലിന് ഇവിടെ ഒരു ചെക്ക് ഇന്‍ സൗകര്യം ഒരുക്കാന്‍ പദ്ധതിയുണ്ട്. വാട്ടര്‍മെട്രോ ടെര്‍മിനലില്‍ വച്ചു തന്നെ എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. ഒരൊറ്റ ടിക്കറ്റില്‍ മെട്രോയും വാട്ടര്‍ മെട്രോയുമെല്ലാം ഉള്‍പ്പെടുന്ന പദ്ധതിയും പരിഗണനയിലാണ്. ഓരോ സ്ഥലത്തും ടിക്കറ്റെടുക്കാന്‍ സമയം നഷ്ടപ്പെടുത്തേണ്ടി വരില്ല.

സ്ഥലം കണ്ടെത്തലാണ് വെല്ലുവിളി

നിലവില്‍ ആലുവയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ക്ക് 25 മിനുട്ട് മുതല്‍ 40 മിനുട്ട് വരെ സമയമെടുക്കും. ട്രാഫികിന് അനുസരിച്ച് സമയത്തില്‍ മാറ്റം വരും. ആലുവ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരുന്നവരാണ്് കൂടുതല്‍. ഇവര്‍ക്കെല്ലാം വലിയ ആശ്വാസമാകും വാട്ടര്‍ മെട്രോ. പദ്ധതി സംബന്ധിച്ച് കെഎംആര്‍ല്‍ പരിസ്ഥിതി സാധ്യതാ പഠനം നടത്തുന്നുണ്ട്.

കെഎംആര്‍എല്ലിന്റെ പഠനം ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും. കനാല്‍ വികസനം, ജലമൊഴുക്ക്, പ്രളയ സാധ്യത തുടങ്ങിയ കാര്യങ്ങളെല്ലാം പഠന വിധേയമാക്കുന്നുണ്ട്. സാങ്കേതികമായി പദ്ധതിക്ക് തടസമില്ലെന്ന് കെഎംആര്‍ല്‍ എംഡി ലോക്‌നാഥ് ബെഹറ പറഞ്ഞു. പദ്ധതിക്ക് അനിയോജ്യമായ സ്ഥലം കണ്ടെത്തലാണ് വെല്ലുവിളി. നിര്‍ദിഷ്ട നെടുമ്പാശേരി റെയില്‍വെ സ്റ്റേഷന്‍ യാഥാര്‍ഥ്യമായാല്‍ പദ്ധതിയെ ബാധിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്. സാധ്യതാ പഠനം പൂര്‍ത്തിയാക്കിയാല്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *